ഇന്ത്യ ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇരു രാജ്യത്തിന്‍രെയും സൈന്യങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സൈനികനായ മേജര്‍ രവി. സ്ഥലത്തെ കാലവസ്ഥയും ഭൂമിയുടെ ഘടനയും മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ടാകാമെന്ന് മേജര്‍ രവി ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ഇത്രമാത്രം സൈനികര്‍ വീരമൃത്യു വരിച്ചത് യുദ്ധസമാനമായ സാഹചര്യത്തിലായിരിക്കില്ല. കാരണം ജവാന്‍മാരുടെ മൃതദേഹങ്ങള്‍ ചൈന വിട്ടുതന്നു. ഒരുപക്ഷേ ഇരു സൈന്യങ്ങള്‍ തമ്മില്‍ സ്ഥലത്ത് ഉന്തും തള്ളും സംഭവിച്ചിരിക്കാം. അപ്പോഴുണ്ടായ മണ്ണിടിച്ചില്‍ ആകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് മേജര്‍ രവി സംശയം പ്രകടിപ്പിച്ചു. അത്തരത്തിലുള്ള ഭൂമിഘടനയും കാലാവസ്ഥാ സാഹചര്യവുമാണ് അവിടെ. ഇതു ഒരു സംശയം മാത്രമാണെന്നും വ്യക്തത വരുത്തേണ്ടത് സൈന്യം തന്നെയാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2Y93MMX
via IFTTT
No comments:
Post a Comment