ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ആഴ്ചകളായി ഇന്ത്യയുടെയും െചെനയുടെയും െസെനികര്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷമാണ് ഒടുവില്‍ ഇരുഭാഗത്തെയും രക്തച്ചൊരിച്ചിലില്‍ കലാശിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ അരങ്ങേറിയ സംഭങ്ങളുടെ അധികം അറിയപ്പെടാത്ത വിശദാംശങ്ങള്‍ ചുവടെ.
* ഗല്‍വാന്‍ താഴ്‌വരയില്‍ വിന്യസിച്ചിരിക്കുന്ന ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ 20 െസെനികരെയാണ് സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്. െചെനയുമായുള്ള സംഘര്‍ഷത്തില്‍ ഇതിനു മുമ്പ് ഇന്ത്യന്‍ ഭാഗത്ത് ആള്‍നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1975 ല്‍ അരുണാചലിലെ തുങ് ലായിലാണ്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി വെടിയുതിര്‍ത്തതാകട്ടെ 1967 ല്‍ സിക്കിം അതിര്‍ത്തിയിലും.
* കഴിഞ്ഞ മാസം 4-5 തീയതികളില്‍ പാംഗോങ് ട്‌സോ തടാകതീരത്ത് ഇരുഭാഗത്തെയും െസെനികര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. മൂന്നു ദിവസത്തിനുശേഷം വടക്കന്‍ സിക്കിമിലും ഇതേ അവസ്ഥ സംജാതമായി.
* ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. ഇരു ഭാഗവും നിയന്ത്രിതമായ രീതിയില്‍ പിന്‍മാറ്റം ആരംഭിച്ചതായി കഴിഞ്ഞ ദിവസം കരസേനാ മേധാവി എം.എം. നരവാനെ അറയിച്ചിരുന്നു. ''ഗല്‍വാന്‍ നദിയുടെ വടക്കന്‍ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് ഇരുഭാഗവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
* വെടിവയ്പ്പല്ല െചെനീസ് ഭാഗത്തുനിന്നുണ്ടായ കല്ലേറുമൂലമുള്ള പരുക്കാണ് ഇന്ത്യന്‍ െസെനികരുടെ മരണത്തിന് ഇടയാക്കിയത്. പരസ്പരം എറിയാന്‍ ഇരുഭാഗവും വടികളും ഉപയോഗിച്ചു.
* പാംഗോങ് ട്‌സോ, ഗല്‍വാന്‍ താഴ്‌വര, ദെംചോക്, ദൗലത് ബെഗ് ഓള്‍ഡി എന്നിവടങ്ങളിലെല്ലാം ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് ട്‌സോ മേഖലയില്‍ വന്‍തോതില്‍ െചെനീസ് െസെന്യം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമം നടത്തി. തന്ത്രപ്രധാനമായ പാംഗോങ് ട്‌സോ തടാക പരിസരത്ത് ഇന്ത്യ പുതുതായി നിര്‍മിച്ച റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് നിലവിലെ സംഘര്‍ഷത്തിന്റെ മൂലകാരണം. പ്രദേശത്ത് പട്രോളിങ്ങ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ റോഡ് െസെന്യത്തിന് കരുത്തു പകരും. ദര്‍ബൂക്ക്-ഷയോക്-ദൗലത് ബെഗ് ഓള്‍ഡി എന്നിവയെ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡിന്റെ നിര്‍മാണവും െചെനയെ അലോസരപ്പെടുത്തുന്നുണ്ട്.
* മേയ് ആദ്യ വാരം കിഴക്കന്‍ ലഡാക്കിലെ നാലു പ്രദേശങ്ങളില്‍ െചെനീസ് െസെന്യം കടന്നു കയറി തമ്പടിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ശക്തി വര്‍ധിപ്പിക്കാനും തുടങ്ങി. 6000 ലധികം െസെനികര്‍ക്കു പുറമേ വലിയ വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍ എന്നിവയും െചെന വിന്യസിച്ചു.
* നേരത്തേ ചുമര്‍, ഡെപ്‌സാങ് സെക്ടറുകളില്‍ പട്രോളിങ്ങിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ പോലല്ല നിലവിലെ പ്രശ്‌നങ്ങള്‍. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ തീരുമാനിച്ചുറപ്പിച്ച് ഒരേസമയം ഒന്നിലധികം പ്രദേശങ്ങളിലാണ് െചെന പ്രകോപനം സൃഷ്ടിക്കുന്നത്.
* ഇരു രാജ്യങ്ങളും തമ്മിലുള്ള 3,488 കിലോമീറ്റര്‍ യാഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ഇടയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്.
* നിലവിലെ സംഘര്‍ഷം ഉടനെങ്ങും അവസാനിപ്പിക്കാന്‍ െചെനയ്ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ഇന്ത്യന്‍ െസെനികരാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചതെന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള െചെനീസ് ദിനപത്രം ോബല്‍ െടെംസിന്റെ വാദം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
from mangalam.com https://ift.tt/2USrgDT
via IFTTT
No comments:
Post a Comment