തിരുവനന്തപുരം: കോവിഡിന് മുന്‍പ് തന്നെ കടണ്ണെടിയിലായിരുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ കൂടുതല്‍ കുരുക്കിലേക്ക്. കോവിഡിന്റെ സാഹചര്യം പരിണഗിച്ച് സാനിറ്റൈസറുകളും വാങ്ങുന്നത് കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ അധിക ബാധ്യതയാവുകയാണ്. മാസം 2 കോടി രൂപയോളമാണ് ഈ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യം. സാനിറ്റൈസര്‍ വാങ്ങുന്നതിനുള്ള പണം അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു കത്തുനല്‍കി.
ഇത്ര ദിവസവും സര്‍വീസ് നടത്തിയത് പകുതി ആളുകളെ മാത്രം കയറ്റി ആയിരുന്നു. സാനിറ്റൈസര്‍ വാങ്ങിയ ചെലവ് 1.35 കോടിയായിരുന്നു ഇതുവരെ. 3000 ബസുകളാണ് ഈ ദിവസങ്ങളില്‍ ഓടിയത്. ഇന്നു മുതല്‍ സീറ്റ് നിറച്ച് ആളെക്കയറ്റി സമീപ ജില്ലകളിലേക്കും സര്‍വീസ് നടത്തുമ്പോള്‍ 4000 ബസുകള്‍ നിരത്തിലിറങ്ങും. ഇതോടെ സാനിറ്റൈസര്‍ ചെലവ് 2 കോടി വരുമെന്നാണ് കണക്കാക്കുന്നത്.
500 മില്ലിയുടെ ഒരു കുപ്പി ഒരു ബസില്‍ ചെലവാകുമെന്നാണു കണക്ക്. നിലവില്‍ 123 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്ധന ചെലവിനത്തില്‍ നല്‍കാനുള്ളത്. കൂടാതെ പഴയ കേസില്‍പ്പെട്ടു കിടന്ന 37 കോടിയുടെ പലിശ സഹിതം 65 കോടി രൂപ ഉടനെ കൊടുക്കണമെന്ന് ഐഒസി ആവശ്യപ്പെട്ടിരിക്കുകയാണ്.
from mangalam.com https://ift.tt/3gO3eDl
via IFTTT
No comments:
Post a Comment