അപകടത്തിൽമരിച്ച വൈദികന് കോവിഡ്; പുതുതായി 86 രോഗികൾകൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

അപകടത്തിൽമരിച്ച വൈദികന് കോവിഡ്; പുതുതായി 86 രോഗികൾകൂടി

തിരുവനന്തപുരം: പുറത്തുനിന്നെത്തിയ 72 പേരടക്കം സംസ്ഥാനത്ത് ചൊവ്വാഴ്ച 86 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ബൈക്കപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികന് കോവിഡ് സ്ഥിരീകരിച്ചു. ഗുരുതര ശ്വാസകോശ രോഗബാധയെത്തുടർന്നാണ് ഫാ. കെ.ജി. വർഗീസ് (77) മരിച്ചത്. ഏപ്രിൽ 20-ന് അപകടത്തിൽപ്പെട്ട് പേരൂർക്കട ആശുപത്രിയിലും മെഡിക്കൽകോളേജിലും ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെനിന്നാണു രോഗം പിടിപെട്ടതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ, സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 11 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1412 ആയി. 774 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരുദിവസം ഇത്രയധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം. മേയ് 28-ന് 85 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരിൽ 46 പേർ വിദേശത്തുനിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 19 പേർ ചൊവ്വാഴ്ച രോഗമുക്തരായി. രോഗബാധിതർ മലപ്പുറം 15 ആലപ്പുഴ 10 കാസർകോട് 9 കൊല്ലം 8 തിരുവനന്തപുരം 7 കോട്ടയം 6 തൃശ്ശൂർ 6 വയനാട് 6 പാലക്കാട് 5 കോഴിക്കോട് 5 കണ്ണൂർ 5 എറണാകുളം 3 പത്തനംതിട്ട 1


from mathrubhumi.latestnews.rssfeed https://ift.tt/36Vvlfi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages