സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷം മലയാളി യുവാവ് ബെംഗളൂരുവില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷം മലയാളി യുവാവ് ബെംഗളൂരുവില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

ബെംഗളൂരു: ആത്മഹത്യചെയ്യാൻപോകുന്നുവെന്നു സുഹൃത്തുക്കളെ അറിയിച്ചശേഷം ഐ.ടി. ജീവനക്കാരനായ മലയാളിയുവാവ് തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു. കോഴിക്കോട് മണ്ണൂർ സ്വദേശി അജീഷ് കെ. വിജയൻ (30) ആണ് മരിച്ചത്. ബെംഗളൂരുവിൽ സ്വകാര്യ ഐ.ടി. കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. മാരുതിനഗറിലായിരുന്നു താമസം. ശനിയാഴ്ച പുലർച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയതായിരുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് ജീവനൊടുക്കാൻപോകുന്നുവെന്ന് സുഹൃത്തുക്കളെ ഫോണിൽ അറിയിച്ചത്. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ മഡിവാള പോലീസിൽ പരാതിനൽകി. വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയിൽവേ പാലത്തിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്. ബൈയപ്പനഹള്ളി പോലീസ് കേസെടുത്തു. മേയ് 16-നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16-ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: malayali youth commits suicide in bengaluru


from mathrubhumi.latestnews.rssfeed https://ift.tt/3hq4Y5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages