കനത്ത മഴയ്ക്കിടയില്‍ മൂന്ന് നില കെട്ടിടം കനാലിലേക്ക്‌ തകര്‍ന്നു വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

കനത്ത മഴയ്ക്കിടയില്‍ മൂന്ന് നില കെട്ടിടം കനാലിലേക്ക്‌ തകര്‍ന്നു വീണു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു. ശനിയാഴ്ച രാവിലെ മിഡ്നാപുർ ജില്ലയിലെ നിശ്ചിന്താപുരിലാണ് സംഭവം. കെട്ടിടം ഒന്നായി തകർന്ന് അടുത്തുള്ള ജലസേചന കനാലിൽ പതിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടം നിലംപതിക്കുന്നതിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടു. വീഡിയോയിൽ കെട്ടിടത്തിന്റെ മൂന്ന് നിലകളും ഒരേ സമയം തകർന്നു വീഴുന്നത് കാണാം. കെട്ടിടം വീണതിന് ശേഷം കുറച്ചു നിമിഷങ്ങൾ പൊടിപടലം മാത്രം അവശേഷിക്കുന്നതും വീഡിയോയിൽ കാണാം. കെട്ടിടത്തിന്റെ അടിത്തറ ദുർബലമായതിനെ തുടർന്നാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള കനാലിൽ ശുചീകരണപ്രവർത്തനം നടന്നിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടത്തിന്റെ അടിത്തറ ദുർബലമായത്. കൂടാതെ മൺസൂൺകാലമായതിനാൽ പ്രദേശത്ത് അതിശക്തമായി മഴ പെയ്യുകയും ചെയ്തിരുന്നു. കെട്ടിടത്തിൽ രണ്ടു ദിവസം മുമ്പ് തന്നെ വിള്ളലുകളുണ്ടായതായി സൂചനയുണ്ട്. കെട്ടിടത്തിന്റെ ഉടമ നിമായി സാമന്ത താഴത്തെ നിലയിൽ പലചരക്കു വ്യാപാരസ്ഥാപനം നടത്തിയിരുന്നു. അനധികൃതമായാണ് കെട്ടിടംനിർമ്മിച്ചതെന്ന് സമീപവാസികൾ വ്യക്തമാക്കി. കെട്ടിടം തകർന്നുവീഴുന്നതിന്റെ കാഴ്ച നടുക്കുന്നതായിരുന്നുവെന്ന് സമീപവാസിയായ ബാംഗ്ഷി ഖാര പറഞ്ഞു. വ്യാപാരാവശ്യത്തിനായാണ് സാമന്ത കെട്ടിടം നിർമിച്ചിരുന്നത്. Content Highlights: Three-Storey Building Falls Into Canal In West Bengal


from mathrubhumi.latestnews.rssfeed https://ift.tt/2B5YQPI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages