അറ്റ്ലാന്റ: വംശീയ വിദ്വേഷത്തെ തുടർന്നുള്ള കൊലപാതകങ്ങൾ തുടരുന്ന അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ ഒരു കറുത്തവർഗക്കാരൻ കൂടി കൊല്ലപ്പെട്ടു. റെയ്ഷാർഡ് ബ്രൂക്ക്സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്. ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയ്ഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ പ്രതിഷേധം രൂക്ഷമായിരിക്കെയാണ്പുതിയ സംഭവം. അറ്റ്ലാന്റയിലെ ഒരു റസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തിയിട്ട് റെയ്ഷാർഡ് ഉറങ്ങിയതിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസുമായുണ്ടായ തർക്കത്തെ തുടർന്ന് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റെയ്ഷാർഡിനെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് വിശദീകരണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ബ്രൂക്ക്സുംപോലീസ് ഉദ്യോഗസ്ഥരുമായിതർക്കമുണ്ടായത്. തുടർന്നാണ് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഇയാൾ ഓടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പോലീസുകാരിൽ ഒരാൾ ഇയാൾക്കു നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. ബ്രൂക്സിനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അറ്റ്ലാന്റ പോലീസ് ചീഫ് എറിക്ക ഷീൽഡ്സ് എന്ന വനിതാ ഉദ്യോഗസ്ഥ രാജിവെച്ചു. തുടർന്ന് അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസ് കൊല നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. പുതിയ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. Content Highlights:black man shot and killed by an officer in Atlanta, America
from mathrubhumi.latestnews.rssfeed https://ift.tt/2YxodSv
via
IFTTT
No comments:
Post a Comment