ബീജിങ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ 57 പേർക്ക് പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇത്രയധികം പേർക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമായിട്ടാണ്. കർശന ലോക്ക്ഡൗൺ നടപടികളിലൂടെ ചൈന കോവിഡ് വ്യാപനം വലിയ രീതിയിൽ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാൽ സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാർക്കറ്റുകളിൽ വീണ്ടും രോഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. തലസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 36 കേസുകൾ പ്രാദേശിക തലത്തിൽ നിന്ന് പകർന്നതാണെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. വടക്കു കിഴക്കൻ ലിയോണിങ് പ്രവിശ്യയിൽ സ്ഥിരീകരിച്ച രണ്ടു കേസുകളും ബീജിങിൽ നിന്ന് ബാധിച്ചതാണ്. ഇതേ തുടർന്ന് ബീജിങ്ങിലെ മാർക്കറ്റിന് സമീപത്തെ 11 റസിഡൻഷ്യൽ എസ്റ്റേറ്റുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് മാസത്തിന് ശേഷമാണ് ബീജിങ്ങിൽ പുതുതായി കേസുകൾ കണ്ടെത്തുന്നത്. Content Highlights:China Reports 57 New Coronavirus Cases, Highest Daily Count Since April
from mathrubhumi.latestnews.rssfeed https://ift.tt/2YAtSqT
via
IFTTT
No comments:
Post a Comment