അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തി. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സ് എന്ന യുവാവിനെയാണ് അറ്റ്‌ലാന്റ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ പോലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചു. ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് പോലീസ് വീണ്ടും കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ കാറിനുള്ളില്‍ ഉറങ്ങി കിടന്ന ബ്രൂക്‌സ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു എന്ന് റസ്റ്റോറന്റ് അധികൃതര്‍ പോലീസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബ്രൂക്‌സ് എതിര്‍ത്തു. ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്കും വിസമ്മതിച്ചു. തുടര്‍ന്ന് പോലീസും ബ്രൂക്‌സും തമ്മില്‍ കയ്യാങ്കളിവരെ എത്തി. ഇതിനിടെ പോലീസിന്റെ ടെസര്‍ കൈക്കലാക്കി ബ്രൂക്‌സ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വെന്‍ഡീസ് റസ്റ്റാറന്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബ്രൂക്‌സിന്റെ മരണത്തില്‍ അറ്റ്‌ലാന്റയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വെടിയേറ്റ ബ്രൂക്‌സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.
ബ്രൂക്‌സിനെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍
from mangalam.com https://ift.tt/2YAtRTR
via IFTTT
No comments:
Post a Comment