കാമുകന്റെയും മുന്‍കാമുകന്റെയും ക്രൂരമര്‍ദനം; ബെംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

കാമുകന്റെയും മുന്‍കാമുകന്റെയും ക്രൂരമര്‍ദനം; ബെംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

ബെംഗളൂരു: കാമുകന്റെയും മുൻകാമുകന്റെയും മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്ക (22)യാണ് മരിച്ചത്. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മർദനമേറ്റത്. സംഭവത്തിൽ കാമുകൻ രാഹുൽ, മുൻ കാമുകൻ ബബിത് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നാലുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക വേർപെടുത്തിയത്. പിന്നീട് മൂന്നുമാസങ്ങൾക്കു മുമ്പ് രാഹുലുമായി അടുത്തു. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടിൽ പോയി. മോനിക്ക രാഹുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ മുൻ കാമുകൻ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മിൽ തർക്കമുണ്ടാവുകയും രാഹുൽ മോനിക്കയെ മർദിക്കുകയും ചെയ്തു. തുടർന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടിൽ പോയി. ഇവിടെ വെച്ച് ബബിത് ഹെൽമറ്റ് വെച്ച് മോനിക്കയുടെ തയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിന്റെ മർദനമാണ് മരണത്തിന് പ്രധാന കാരണമായതിനാൽ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. Content Highlights:engineering student killed in bengaluru after attack by lover and ex lover


from mathrubhumi.latestnews.rssfeed https://ift.tt/2UIfFr0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages