തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്നതിനെ ഇനിയും തടയാനാകാത്ത സാഹചര്യത്തില്‍ പോലീസ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. മാസ്‌കില്ലാതെ ആളുകള്‍ യാത്ര ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ തിരക്കുള്ള ഇടങ്ങളില്‍പോലും. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കേരള പോലീസ്.
ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള വഴി ഒരുക്കുകയാണ് പോലീസ്. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന അതേ മാര്‍ഗത്തിലൂടെ ക്യാമറ ഉപയോഗിച്ച് മാസ്‌ക് ധരിക്കാത്തവരുടെ ചിത്രങ്ങള്‍കൂടി ശേഖരിക്കും.
എന്നാല്‍, വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്‌നം. കാല്‍നടയാത്രികരെ ഇത്തരത്തില്‍ പിടികൂടാനാവില്ല. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മാസ്‌ക് ഇടാത്ത ചിത്രം സഹിതം നോട്ടീസ് നല്‍കാനാകും. ഇതിനായി സോഫ്റ്റ്‌വെയറില്‍ ക്രമീകരണം വരുത്താനാണ് പോലീസ് സൈബര്‍ ഡോം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
from mangalam.com https://ift.tt/2UKno7P
via IFTTT
No comments:
Post a Comment