ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 50ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ രോഗം ബാധിച്ചത് 3,20,922പേര്‍ക്കാണ്. ഇതില്‍ 1,62,378 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ രോഗമുക്തി നിരക്ക് 50.60% ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. 1,49,348 പേരാണ് ചികിത്സയിലുള്ളത്. 9195 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
രോഗം വിലയിരുത്തുന്നതിനുള്ള പരിശോധനാശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 646ഉം, സ്വകാര്യമേഖലയില്‍ 247ഉം ഉള്‍പ്പടെ മൊത്തം 893 ലാബുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,51,432 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാംപിളുകള്‍ 56,58,614 ആണ്.
ഏറ്റവുമധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ 18 ശതമാനം രോഗികളും മഹാരാഷ്ട്രയിലാണ്. 12 ശതമാനം പേര്‍ ഡല്‍ഹിയിലും ഒന്‍പത് ശതമാനം തമിഴ്‌നാട്ടിലും. അസമിലും ത്രിപുരയിലും ലഡാക്കിലും രോഗികള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/30JaL0G
via IFTTT
No comments:
Post a Comment