വിവാഹദിനത്തിലെ സമ്മാനം; ഈ ദമ്പതികള്‍ മാതൃകയായത് ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

വിവാഹദിനത്തിലെ സമ്മാനം; ഈ ദമ്പതികള്‍ മാതൃകയായത് ഇങ്ങനെ

മുംബൈ: കോവിഡ് കാലത്ത് വിവാഹിതരായ മഹാരാഷ്ട്ര സ്വദേശികളായ എറിക്ക് ആന്റണ്‍ - മെര്‍ലിന്‍ ദമ്പതിമാര്‍ ലോകത്തിന് തന്നെ മാതൃകയായിരിക്കുകാണ്. വിവാഹദിനത്തില്‍ കോവിഡ് ആശുപത്രിയിലേക്ക് ഇവര്‍ നല്‍കിയത് 50 കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും ആണ്. വസായിയിലെ നന്ദഖാല്‍ സ്വദേശികളാണ് ഇവര്‍.

സത്പല ഗ്രാമത്തിലെ കോവിഡ്19 കെയര്‍ സെന്ററിലേക്കാണ് ഇവര്‍ കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും സംഭാവന നല്‍കിയത്. വിവാഹത്തോടനുബന്ധിച്ച് ആശുപത്രിയിലേക്ക് ബെഡ്ഡുകള്‍ സംഭാവന ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇവര്‍ എം.എല്‍.എ.യായ ക്ഷിതിജ് ഠാക്കൂറിനെ അറിയിച്ചു.

തുടര്‍ന്ന് അദ്ദേഹം ഇരുവരെയും പാര്‍ഘഡ് ജില്ല കലക്ടറായ ഡോ. കാളിദാസ് ഷിന്‍ഡേയുടെ അരികിലേക്ക് അയക്കുകയും അദ്ദേഹം ഇവരുടെ ആശയത്തിന് അംഗീകാരവും നല്‍കുകയുമായിരുന്നു. വസായിലുള്ള നിര്‍മാതാക്കളെ സമീപിക്കുകയും ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച വിധത്തില്‍ ബെഡ്ഡുകള്‍ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്യുകയായിരുന്നു.



from mangalam.com https://ift.tt/3fUbr7D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages