പെട്രോളിനെ പിന്നിലാക്കി കത്തിക്കയറി ഡീസല്‍ വില ; 18 ദിവസംകൊണ്ടു കൂടിയത് 10 രൂപ ; ഇന്ധനകൊള്ളയില്‍ നട്ടംതിരിഞ്ഞ് പൊതുഗതാഗതമേഖല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

പെട്രോളിനെ പിന്നിലാക്കി കത്തിക്കയറി ഡീസല്‍ വില ; 18 ദിവസംകൊണ്ടു കൂടിയത് 10 രൂപ ; ഇന്ധനകൊള്ളയില്‍ നട്ടംതിരിഞ്ഞ് പൊതുഗതാഗതമേഖല

ന്യൂഡല്‍ഹി: ഒരു കാലത്ത് 30 രൂപ വരെ പിന്നിലായിരുന്ന ഡീസല്‍വില ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ മുന്നിലായി. പതിനെട്ടു ദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനയ്ക്കിടെ ഇന്നലെ 40 െപെസ കൂടി ഡീസല്‍ 79.88 രൂപയിലെത്തി. പെട്രോള്‍ 79.76 രൂപയിലും. മുംെബെയില്‍ പെട്രോള്‍ വില 86.54-ല്‍ എത്തി. ഡീസലിന് 78.22. കൊല്‍ക്കത്തയില്‍ പെട്രോളിന് 81.45, ഡീസലിന് 75.06. ചെന്നൈയില്‍ പെട്രോളിന് 83.04 ആണ് വില. ഡീസലിന് 77.17.രാജ്യത്തെ പ്രധാന എണ്ണക്കമ്പനികള്‍ പ്രതിദിന വിലനിര്‍ണയം പുനരാരംഭിച്ചതിനു പിന്നാലെ പെട്രോള്‍ ലിറ്ററിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് വര്‍ധിച്ചത്.

വീണ്ടും വിലവര്‍ധിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 80.18 ഉം ഡീസല്‍ വില 75.84 ആയും ഉയരും. പതിനെട്ടു ദിവസംകൊണ്ട് ഡീസലിനു കൂടിയത് പത്തുരൂപ; നട്ടം തിരിഞ്ഞു ചരക്കു ഗതാഗത, പൊതുഗതാഗത മേഖലകള്‍. പെട്രോളിന് ഈ കാലയളവില്‍ കൂടിയത് എട്ടര രൂപയ്ക്കടുത്ത്. ജൂണ്‍ ആറിന് ഡീസല്‍ ലിറ്ററിന് 65.8 രൂപയായിരുന്നു. ഇന്നലെ അത് 76 രൂപയിലെത്തി. ചരക്കുവാഹനങ്ങളില്‍ മിക്കതിനും ഡീസല്‍ ആണ് ഇന്ധനം. അതുകൊണ്ടുതന്നെ നീതികരണമൊന്നുമില്ലാത്ത ഈ വിലക്കുതിപ്പ് ചരക്കുകടത്തുകൂലിയിലെ വര്‍ധനയായി മാറുമെന്നും വിലക്കയറ്റമാകുമെന്നും ഏറെക്കുറെ ഉറപ്പിക്കാം. ഈ പ്രതിസന്ധികാലത്തു പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലയേറും.

കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും ഇന്ധനവിലയില്‍ അധികച്ചെലവിന്റെ ഭാരവും പേറിയാണ് സര്‍വീസ് നടത്തുന്നത്. ശരാശരി 60 ലിറ്റര്‍ ഒരു ദിവസം ഉപയോഗിക്കുന്ന ബസിന് 600 രൂപ അധികച്ചെലവാണ് കണ്ണില്‍ച്ചോരയില്ലാത്ത ഇന്ധവില വര്‍ധനകൊണ്ട് സംഭവിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. അതിനിടയിലാണ് ഈ ഇരുട്ടടി. മൂന്നുമാസമായി സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതുകൊണ്ടുമാത്രമാണ് സ്വകാര്യബസുകള്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ജൂണ്‍ 30 ന് നികുതിയിളവ് കാലാവധി അവസാനിക്കും. ജൂെലെ മുതല്‍ സെപ്റ്റംബര്‍ വരെ നികുതിയിളവ് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ബസ് 25000 മുതല്‍ 33000 രൂപവരെ മൂന്നുമാസത്തേക്ക് നികുതി നല്‍കേണ്ടതായി വരും. ഇതാകട്ടെ ജൂെലെ 30നകം ഒറ്റത്തവണ നല്‍കണം. നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഓട്ടം അവസാനിപ്പിക്കുകയാണെന്ന് കാട്ടി ജി ഫോം നല്‍കാനാണ് ഉടമകള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, യാത്രക്കാരുള്ള റൂട്ടുകളില്‍ സര്‍വീസ് തുടരുകയും ചെയ്യും. ബസ് യാത്രാനിരക്കു കൂട്ടണമെന്ന ബസുടമകളുടെ ആവശ്യം ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിഷന്റെ പരിഗണനയിലാണ്. അടുത്തമാസം 13ന് ഇതു സംബന്ധിച്ച കേസ് െഹെക്കോടതി പരിഗണിക്കാനിരിക്കുകയാണ്.



from mangalam.com https://ift.tt/3dyqHpp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages