മാതാ അമൃതാനന്ദമയിയുടെ മഠത്തിലെ കെട്ടിടത്തില്‍ നിന്നും വിദേശവനിത വീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

മാതാ അമൃതാനന്ദമയിയുടെ മഠത്തിലെ കെട്ടിടത്തില്‍ നിന്നും വിദേശവനിത വീണു മരിച്ചു

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ മഠത്തിലെ കെട്ടിടത്തിൽനിന്നും വീണ് വിദേശവനിത മരിച്ചു. യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 യോടെ മഠത്തിലെ അമൃതാഞ്ജലി കെട്ടിടത്തിൽ നിന്നു വീണായിരുന്നു മരണം.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മറ്റുള്ളവര്‍ ഭജനയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. പ്രധാന ഫ്ലാറ്റിന്റെ ഏഴാം നിലയിലേക്കാണ് വീണത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഇന്നലെ ഉച്ചയ്ക്കും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കായലില്‍ ചാടി മരിക്കാന്‍ നടത്തിയ ശ്രമം പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്.

മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു. സന്ദർശക വീസയിൽ ജനുവരി 16 ന് ആണ് സിയോന മഠത്തിൽ എത്തിയത്. ലോക്ഡൗൺ കാരണം മടക്കയാത്ര വൈകിയതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് അധികൃതര്‍ പറയുന്നു. നാളെ മടങ്ങാൻ രേഖകൾ ശരിയായിരിക്കെ ആയിരുന്നു മരണം. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2VhaVJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages