കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ നഷ്ടത്തിലേക്ക്. കോവിഡിനെ തുടര്‍ന്നുള്ള ടോക്കണ്‍ സംവിധാനമാണ് പ്രതിസന്ധിക്ക് കാരണം. ആപ്പ് വന്നശേഷം ഒരു ബിവറേജസ് ഔട്ട്ലെറ്റിന് 400 ടോക്കണാണ് നല്‍കുന്നത്.
ടോക്കണ്‍ സംവിധാനം ഒഴിവാക്കുകയോ ടോക്കണുകളുടെ എണ്ണം ഉയര്‍ത്തുകയോ ചെയ്താല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നു.
ഒരു ഔട്ട്ലെറ്റ് ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ ദിവസം കുറഞ്ഞത് എട്ടുലക്ഷം രൂപയുടെ വില്‍പ്പന നടക്കണമെന്നാണ് കണക്ക്. ഇതില്‍ കുറവ് വില്‍പ്പനയുള്ള ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെല്ലാം എട്ടുലക്ഷത്തില്‍ താഴെയാണ് വില്‍പ്പന.
ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നിരുന്ന ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റില്‍ ദിവസം ശരാശരി 20-23 ലക്ഷംരൂപയുടെ മദ്യമാണ് വിറ്റിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചത്തെ ഇവിടത്തെ വില്‍പ്പന 4.50 ലക്ഷം രൂപയുടേത് മാത്രമായി ചുരുങ്ങി. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ ശരാശരി ഏഴുലക്ഷത്തിന്റെ വില്‍പ്പനയാണ് നടക്കുന്നത്. രണ്ടുലക്ഷത്തില്‍ താഴെ വില്‍പ്പന നടക്കുന്ന ഒട്ടേറെ ഔട്ട്ലെറ്റുകളും സംസ്ഥാനത്തുണ്ട്.
from mangalam.com https://ift.tt/2MVenER
via IFTTT
No comments:
Post a Comment