ട്രംപിന് ഇന്ന് 74ാം പിറന്നാള്‍; പ്രതിഷേധത്തില്‍ ആളിക്കത്തി അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

ട്രംപിന് ഇന്ന് 74ാം പിറന്നാള്‍; പ്രതിഷേധത്തില്‍ ആളിക്കത്തി അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ന് 74-ാം പിറന്നാള്‍. കൊറോണയും വര്‍ണവെറിക്കെതിരെയുള്ള പ്രതിഷേധങ്ങളും രാജ്യത്ത് കനക്കുകയാണ്. ഇതിനിടെ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. ഈ ആഴ്ച ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്കും ഓക്‌ലഹോമയില്‍ തുടക്കമാകും. എന്നാല്‍ കോവിഡ് പടരുന്നതിനിടെ റാലി നടത്താനുള്ള തീരുമാനത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് അറ്റ്‌ലാന്റ പോലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇത് രാജ്യത്തെ സ്ഥിതി വഷളാക്കിയിരിക്കുകയാണ്.

കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയ ബ്രൂക്‌സ് എന്നയാള്‍ വെന്‍ഡീസ് റസ്റ്റോറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കുണ്ടാക്കി എന്ന് ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസുമായി കൈയാങ്കളിയുണ്ടാകുകയും പോലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്രൂക്‌സിനെ പൊലീസ് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2N0wQ2C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages