'ഓപ്പണ്‍ ജിമ്മില്‍ പ്രേതങ്ങള്‍ വ്യായാമം ചെയ്യുന്നു' ; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

'ഓപ്പണ്‍ ജിമ്മില്‍ പ്രേതങ്ങള്‍ വ്യായാമം ചെയ്യുന്നു' ; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി പോലീസ്

വ്യായാമം ചെയ്യുന്ന പ്രേതം എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി യുപി പോലീസ്. അമിതമായി ഗ്രീസ് ഉപയോഗിച്ചതാണ് വ്യായാമം ചെയ്യുന്ന മെഷീന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല ഭീതി പരത്തുന്ന വിധത്തില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ജിമ്മിലെ ഉപകരണം തനിയെ പ്രവര്‍ത്തിക്കുന്നതും ചുറ്റിനും പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതുമായിട്ടുള്ള വീഡിയോയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. 'യുപിയിലെ ഝാന്‍സിയിലുള്ള ഓപ്പണ്‍ ജിമ്മില്‍ പ്രേതങ്ങള്‍ വ്യായാമം ചെയ്യുന്നു' എന്ന കുറിപ്പിനൊപ്പമാണ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ വ്യാപകമായി പ്രചരിച്ചത്. വീഡിയോ ചര്‍ച്ചയായതോടെയാണ് പോലീസ് രംഗത്തെത്തിയത്.

നന്ദന്‍പുരയിലെ കാന്‍ഷിറാം പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ വിഡിയോ. ഒരു തവണ ചലിപ്പിച്ചാല്‍ മെഷീന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. വാര്‍ത്ത അറിഞ്ഞ് പോലീസ് പരിശോധനയ്ക്കായി എത്തി. പ്രാങ്ക് ചെയ്യലായിരുന്നു ലക്ഷ്യം എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ പോലീസ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ആരോ ഷൂട്ട് ചെയ്ത് പ്രേതം വ്യായാം ചെയ്യുന്നു എന്ന പേരില്‍ പ്രചരിപ്പിച്ചത്.



from mangalam.com https://ift.tt/2Y6cxrb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages