ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അറ്റിങ്ങൽ ദേശീയപാതയിൽ ടിബി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കർ ലോറി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഫോർച്ചൂണർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന ഇരുവാഹനങ്ങളും നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ ഏട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽഅസിൻ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. Content Highlight: 3 killed, 5 injured in road accident in Attingal
from mathrubhumi.latestnews.rssfeed https://ift.tt/2zxBqm1
via
IFTTT
No comments:
Post a Comment