വീടിന് സമീപം അടിഞ്ഞ അജ്ഞാത മൃതദേഹം സ്വന്തം മകന്റേത്; മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം ഡിഎന്‍എ ടെസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

വീടിന് സമീപം അടിഞ്ഞ അജ്ഞാത മൃതദേഹം സ്വന്തം മകന്റേത്; മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം ഡിഎന്‍എ ടെസ്റ്റില്‍

താനൂര്‍: കടല്‍ത്തീരത്ത് വീടിന് സമീപം അടിഞ്ഞതിനെ തുടര്‍ന്ന് മറവ് ചെയ്ത അജ്ഞാത മൃതദേഹം സ്വന്തം മകന്റേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം. താനൂര്‍ ടൗണ്‍ കുട്ടിമരയ്ക്കാര്‍ പള്ളിക്ക് സമീപത്ത് നിന്നും കാണാതായ മകനാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്നും മറവു ചെയ്തതെന്നും ഇന്നലെ ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് മാതാപിതാക്കള്‍ അറിഞ്ഞത്.

യാറൂക്കാന്റെ പുരയ്ക്കല്‍ ആത്തീഫ് (20) ആണ് മരിച്ചതെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ മയ്യിത്ത് നമസ്‌ക്കാരവും നടന്നു. കഴിഞ്ഞവര്‍ഷമാണ് ആത്തിഫിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം തുറമുഖത്ത് നിന്നും ഒരു യുവാവിന്റെ മൃതദേഹം കരയ്ക്കടിയുകയും ചെയ്തു. എന്നാല്‍ ജീര്‍ണ്ണിച്ചു പോയതിനാല്‍ കണ്ടെങ്കിലൂം മൃതദേഹം ആത്തിഫിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ മരിച്ചത് സഹോദരനാണോയെന്ന് സംശയിച്ച തൗഫീഖ് മൂന്ന് മാസത്തിന് ശേഷം താനൂര്‍ പോലീസില്‍ പരാതി നല്‍കി.

പരാതി പരിഗണിച്ച പോലീസ് മാതാപിതാക്കളായ അബ്ബാസിന്റെയും ഫാത്തിമയുടെയും രക്തസാമ്പികളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെ ഫലം പോലീസ് വീട്ടുകാര്‍ക്ക് കൈമാറിയതോടെ മരിച്ചത് ആത്തിഫ് ആണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാകുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കളെയും മറ്റും വിളിച്ച് ഔപചാരികമായ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.



from mangalam.com https://ift.tt/3e3KrCb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages