തിരൂര്‍: കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംഗിനെ പെണ്ണുകാണാന്‍ എത്തിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംഗ്. എന്നാല്‍ ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുടുങ്ങി തിരികെ പോകാനായില്ല. അങ്ങനെ ഒടുവില്‍ ഇരുവരുടെയും വിവാഹം ഇവിടെ കേരളത്തില്‍ മലപ്പുറത്ത് നടന്നു.
പാറശ്ശേരി സ്വദേശിയും വ്യവസായ സംരംഭകനുമായ നാലകത്ത് വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ കണ്ടെയ്‌നര്‍ ഫാക്ടറിയില്‍ ജോലിക്കാരനാണ് അഞ്ജലിയുടെ പിതാവ് സഞ്ജയ് സിംഗ്. ഏഴു വര്‍ഷമായി സഞ്ജയ് സിങ്ങും കുടുംബവും റഷീദിന്റെ തണലില്‍ തിരൂര്‍ ബി.പി അങ്ങാടി പാറശ്ശേരിയിലാണ് താമസം.
ഒടുവില്‍ ലോക്ക്്ഡൗണ്‍ ചതിച്ചപ്പോള്‍ ഈ വധൂവരന്‍മാരുടെ മംഗല്യത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരിയത് അബ്ദുല്‍ റഷീദാണ്. ഞായറാഴ്ച രാവിലെ 8.30ന് പാറശ്ശേരി ചെറിയരികാവ് ക്ഷേത്രത്തില്‍ വച്ച് അങ്ങനെ രബീന്ദ്ര സിംഗ് അഞ്ജലിക്ക് താലി ചാര്‍ത്തി.
from mangalam.com https://ift.tt/3fmid5W
via IFTTT
No comments:
Post a Comment