'മാസ്ക് ധരിക്കൂ, സുരക്ഷിതരായിരിക്കൂ'; സൗജന്യമായി മാസ്‌ക് നിര്‍മിച്ചു നല്‍കി ഒരമ്മയും മകനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

'മാസ്ക് ധരിക്കൂ, സുരക്ഷിതരായിരിക്കൂ'; സൗജന്യമായി മാസ്‌ക് നിര്‍മിച്ചു നല്‍കി ഒരമ്മയും മകനും

മാസ്ക് വാങ്ങാനുള്ള പണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി മാസ്ക് നിർമിച്ച് നൽകി ഒരമ്മയും മകനും. കൊറോണവൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചു കൊണ്ടിരിക്കുന്ന ഡൽഹിയിൽ 2000 ലധികം പേർക്ക് ഇതിനോടകം ഇവർ സൗജന്യമായി മാസ്ക് വിതരണം ചെയ്തു കഴിഞ്ഞു. ഛായാഗ്രാഹകനായ സൗരവ്ദാസും അമ്മ ലക്ഷ്മിയുമാണ് ഈ നന്മ നിറഞ്ഞ പ്രവൃത്തിയ്ക്ക് പിന്നിൽ. മാസ്ക് ധരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് സൗരവിനും അമ്മയ്ക്കും പറയാനുള്ളത്.വീട്ടമ്മയായ ലക്ഷ്മിയാണ് മാസ്കുകൾ തുന്നുന്നത്. പുനരുപയോഗിക്കാവുന്ന കോട്ടൺ മാസ്കുകളാണ് ലക്ഷ്മി നിർമിക്കുന്നത്. പാവപ്പെട്ടവർ മാസ്കിനായി പണം കണ്ടെത്താൻ വിഷമിക്കരുതെന്നുള്ള ആഗ്രഹമാണ് ഇത്തരത്തിലൊരു ആശയത്തിന് പിന്നിലെന്ന് സൗരവ് ദാസ് പറയുന്നു. ദിവസവും 25-40 വരെമാസ്കുകൾനിർമിക്കുന്നു. ഇവ ചിത്തരഞ്ജൻ പാർക്കിൽ അഞ്ചിടങ്ങളായി പെട്ടികളിലാക്കി വെയ്ക്കും. കൈകളുടെ സമ്പർക്കം ഒഴിവാക്കാനായി പ്രത്യേകതരത്തിലാണ് പെട്ടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. സൗരവ്ദാസ് തന്നെയാണ് പെട്ടികളുടെ രൂപകൽപന നിർവഹിച്ചത്. നാല് പെട്ടികൾ മാർക്കറ്റുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സൗരവ് ദാസ് വെൻഡിങ് ബോക്സിനരികെ, ഫോട്ടോ: എൻഡിടിവി ഒഴിവുസമയത്താണ് ലക്ഷ്മി മാസ്ക് തുന്നുന്നത്. മാസ്കിനാവശ്യമായ തുണി സൗരവിന്റെ അമ്മാവനാണ് എത്തിക്കുന്നത്. ഈ മാസം ആദ്യം ഡൽഹിയിലെ തുഗ്ലക്കാബാദിലുണ്ടായ തീപ്പിടിത്തത്തിൽ കുടിലുകൾ കത്തി നശിച്ച ആളുകൾക്കും നിർമാണതൊഴിലാളികൾക്കും ഇവർ മാസ്കുകൾ വിതരണം ചെയ്തു. ഇവരുടെ മാസ്ക് വിതരണം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മാസ്ക് നിർബന്ധമായതിനാൽ തന്റെ ബാർബർ ഷോപ്പിൽ മാസ്ക് ധരിക്കാതെ എത്തുന്നവരോട് സൗരവിന്റെ പെട്ടിയിൽ നിന്ന് മാസ്ക് എടുക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് നവീൻ ചന്ദ്രശീൽ പറഞ്ഞു. മാസ്കില്ലാതെ വരുന്നവരോട് സൗരവ് സ്ഥാപിച്ച വെൻഡിങ് ബോക്സിൽ നിന്ന് മാസ്കെടുത്ത് ധരിക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് മറ്റൊരു വ്യാപാരിയായ ശങ്കർ മൊണ്ടാൽ പറഞ്ഞു. Content Highlights: Delhi Woman, Son Make Masks For The Poor, For Free


from mathrubhumi.latestnews.rssfeed https://ift.tt/3foGjgj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages