അഞ്ജു ഹാള്‍ ടിക്കറ്റിനു പുറകില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നു...; സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് കോളജ് അധികൃതര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

അഞ്ജു ഹാള്‍ ടിക്കറ്റിനു പുറകില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നു...; സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് കോളജ് അധികൃതര്‍

കോട്ടയം : പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍ നിന്നു മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു വിശദീകരിച്ച് കോളജ് അധികൃതര്‍. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഹാള്‍ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാര്‍ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയര്‍ത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകള്‍ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജു. തിങ്കളാഴ്ച രാവിലെയാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍നിന്നു കണ്ടെടുത്തത്. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. എന്നാല്‍ മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നാണ് പിതാവിന്റെ വാദം.



from mangalam.com https://ift.tt/2MMCsNL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages