ബിജെപിക്കാരന്‍ അല്ലാത്തതിനാല്‍ സുരക്ഷ കിട്ടിയില്ല; കോണ്‍ഗ്രസ് സര്‍പാഞ്ച് വെടിയേറ്റ് മരിച്ചു ; അക്രമം എന്നും വിജയിക്കില്ലെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

ബിജെപിക്കാരന്‍ അല്ലാത്തതിനാല്‍ സുരക്ഷ കിട്ടിയില്ല; കോണ്‍ഗ്രസ് സര്‍പാഞ്ച് വെടിയേറ്റ് മരിച്ചു ; അക്രമം എന്നും വിജയിക്കില്ലെന്ന് രാഹുല്‍

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സര്‍പാഞ്ച് മരിക്കുന്ന സംഭവം വീണ്ടും. അനന്ദനാഗ് ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന ആക്രമണത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള സര്‍പാഞ്ച് അജയ് പണ്ഡിത ഭാരതിയാണ് വെടിയേറ്റ് മരിച്ചത്. കശ്മീരില്‍ നവംബറിന് ശേഷം തീവ്രവാദികളുടെ ആക്രമണത്തില്‍ സര്‍പാഞ്ച് വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ സംഭവമാണ്.

കൊലപാതകത്തെ മൂന്‍നിര രാഷ്ട്രീയപാര്‍ട്ടികളെല്ലാം അപലപിച്ചു. അധികൃതരില്‍ നിന്നും സുരക്ഷ ആവശ്യപ്പെട്ടെങ്കിലൂം അജയ് പണ്ഡിത ബിജെപിയില്‍ പെട്ട ആള്‍ അല്ലാതിരുന്നതിനാല്‍ നിഷേധിക്കപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ അനുശോചിച്ചു. കുടുംബത്തിനെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും കശ്മീരിലെ ജനാധിപത്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവന്‍ ബലി കഴിച്ചതെന്നും കുറിച്ചു. അക്രമം ഒരിക്കലും വിജയിക്കില്ലെന്നും ദു:ഖിതമായ സാഹചര്യത്തില്‍ കുടുംബത്തിന് ഒപ്പം നില്‍ക്കുന്നതായും രാഹുല്‍ കുറിച്ചു.

അനന്ദ്‌നാഗിലെ ലാര്‍കിപോരയില്‍ ലുക് ബാവന്‍ ഗ്രാമത്തിന്റെ സര്‍പാഞ്ചായിരുന്നു ഭാരതി. ജമ്മുവിലെ തന്റെ പഴത്തോട്ടത്തില്‍ വെച്ചായിരുന്നു വെടിയേറ്റത്. പഴത്തോട്ടത്തിന്റെ ഉടമയായ അജയ് പണ്ഡിത ഭാരതി ജമ്മുവിലാണ് ഭൂരിഭാഗം സമയവും ചെലവഴിക്കാറ് പതിവ്. വേനലില്‍ മാത്രമാണ് കശ്മീരില്‍ എത്താറുള്ളത്. തന്റെ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് തീവ്രവാദികള്‍ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഴഞ്ഞുവീണ അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മുഖത്തും തോളിലും വെടിയേറ്റിരുന്നതായും ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരിച്ചതായും ആശുപത്രിയും പറയുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും മാതാപിതാക്കളും അടങ്ങുന്ന വീട് നടത്തിയിരുന്നത് ഭാരതിയായിരുന്നു. സംഭവം കുടുംബത്തെയും കൂട്ടുകാരെയും ഞെട്ടിച്ചു. പതിവായി ജമ്മുവിലുള്ള ഭാരതിയും കുടുംബവും വേനല്‍ക്കാലത്ത് കശ്മീരില്‍ എത്തുക പതിവാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള ഭീഷണി ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

ഭാരതി സ്വന്തം നിലയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ കിട്ടിയില്ലെന്നുമാണ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ ആരോപണം. ഒരു പക്ഷേ ബിജെപി കാരന്‍ ആയതിനാലാകും കിട്ടാതെ പോയതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ കശ്മീരില്‍ നടക്കുന്ന സമാധാന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്നതിന്റെ നിരാശയിലാണ് ആക്രമണമെന്നാണ് ബിജെപി പറയുന്നത്.

2018 ലെ സര്‍ പാഞ്ച് തെരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിയാണ് ഭാരതി ജയിച്ചത്. എതിരാളിയായി മത്സരിച്ച് ബന്ധു കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 10 വോട്ടുകളായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു മാറ്റിയതില്‍ പ്രതിഷേധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, എന്‍സി എന്നിവ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍പാഞ്ച് സയ്യദ് റാഫിയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷെയ്ഖ് സഹൂറുമാണ് കൊല്ലപ്പെട്ടത്. അനന്ദനാഗ് ജില്ലയിലെ ഹാകൂറ ഗ്രാമത്തിലായിരുന്നു ആക്രമണം നടന്നത്.



from mangalam.com https://ift.tt/3dN1ZCm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages