ജനീവ: കൊറോണ വൈറസ് മഹാമാരി ലോകമെങ്ങും വഷളായി വരികയാണെന്ന് ലോകാരോഗ്യ സംഘടന. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തുന്നു. പ്രത്യേകിച്ച് അമേരിക്കയില്‍. വംശീയ അതിക്രമത്തിനെതിരായ പ്രതിഷേധം അമേരിക്കയും പിന്നിട്ട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ അത്തരം പ്രതിഷേധങ്ങള്‍ സുരക്ഷിതമായി നടത്തണമെന്ന നിര്‍ദേശമാണ് ഡബ്ല്യൂഎച്ച.ഒ മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ഇതിനകം ലോകമെമ്പാടം 403,000 പേരെ കൊന്നൊടുക്കി. 70 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. കിഴക്കന്‍ ഏഷ്യ, യുറോപ് എന്നിവയ്ക്ക് പിന്നാലെ അമേരിക്ക കൊവിഡിന്റെ കേന്ദ്രമായി മാറി. യുറോപ്പിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെങ്കിലും ആഗോള തലത്തില്‍ വഷളായി വരികയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെേഡ്രാസ് അഥനോം ഗെബ്രിയേസൂസ് ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 10 ദിവസങ്ങളില്‍ ഒമ്പതു ദിവസവും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലായിരുന്നു. ഞായറാഴ്ച 1,36,00 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതില്‍ 75 ശതമാനവും അമേരിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ പത്ത് രാജ്യങ്ങളില്‍ നിന്ന മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പേള്‍ ഏറ്റവും വലിയ പ്രശ്‌നം ജനങ്ങളുടെ അലംഭാവമാണ്. പലര്‍ക്കും വൈറസ് ബാധയെ കുറച്ച് ഇപ്പോഴും ഗ്രാഹ്യമില്ല. ആറു മാസം കഴിഞ്ഞിട്ടും പല രാജ്യങ്ങള്‍ക്കും ജനങ്ങളില്‍ വേണ്ടപോലെ അവബോധം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിഷേധങ്ങളോടും പ്രക്ഷോഭങ്ങളോടും ലോകാരോഗ്യ സംഘടനയ്ക്ക് വിയോജിപ്പില്ല. പക്ഷേ, അവ മാനദണ്ഡങ്ങള്‍ പാലിച്ച് വേണമെന്ന് മാത്രം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/30jUBux
via IFTTT
No comments:
Post a Comment