'നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്, പ്രസവിക്കും വരെ അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

'നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്, പ്രസവിക്കും വരെ അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത'

ഗര്‍ഭിണിയായ ഭാര്യയെ നാട്ടില്‍ എത്തിക്കാന്‍ സുപ്രീംകോടതി വരെ എത്തിയ നിഥിന്റെ വേര്‍പാട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രവാസ ലോകത്ത് നന്മയുടെ കരള്‍സ്പര്‍ശമായിരുന്ന നിഥിന്‍ ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഐപ്പ് വള്ളിക്കാടന്‍ പങ്കുവെച്ച കുറിപ്പും ഏവരുടെയും ഉള്ളില്‍ തൊടുന്നതാണ്.

ഐപ്പ് വള്ളിക്കാടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവന്‍ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേയ്ക്കയച്ചത്.
ആതിരയെ പ്രതി രണ്ട് പേര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും ഇന്‍കാസ് യൂത്ത് വിങ് വഴി സമ്മാനമായി നല്‍കി.
ആറ് ദിവസം മുമ്പാണ് നിതിന്‍ ചന്ദ്രനെന്ന സ്‌നേഹമയനായ ചെറുപ്പക്കാരന്‍ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചത്.
ആദ്യത്തെ കണ്‍മണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നിശബ്ദമായി ജീവിതത്തില്‍ നിന്നും വിടവാങ്ങി.അവന്‍ പോലും അറിയാതെ ആ ഹൃദയം നിലച്ചു...
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകള്‍ക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല...അത്രമേല്‍ അവന്‍ പ്രിയപ്പെട്ടവനായിരുന്നു..
നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം എന്റെ ദൈവമേ.....
നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്....
പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത....
ഐപ്പ് വള്ളികാടന്‍ IypeVallikadan



from mangalam.com https://ift.tt/2UoQ5H8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages