'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്‌തേ പറ്റൂ' ; ആ സ്ത്രീയെ അനുകൂലിക്കില്ലെന്ന് മകന്‍ ; ട്രൂ കോളറില്‍ തെളിഞ്ഞത് 'മലര്‍' എന്ന പേര്, തമിഴ്‌നാട്ടില്‍ റജിസ്റ്റര്‍ ചെയ്ത നമ്പര്‍ ; ജോളിക്ക് ഫോണ്‍ കൊടുത്തത് ആര്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്‌തേ പറ്റൂ' ; ആ സ്ത്രീയെ അനുകൂലിക്കില്ലെന്ന് മകന്‍ ; ട്രൂ കോളറില്‍ തെളിഞ്ഞത് 'മലര്‍' എന്ന പേര്, തമിഴ്‌നാട്ടില്‍ റജിസ്റ്റര്‍ ചെയ്ത നമ്പര്‍ ; ജോളിക്ക് ഫോണ്‍ കൊടുത്തത് ആര്?

കോഴിക്കോട്: ജോളി തന്നെ വിളിച്ചത് മൊെബെല്‍ നമ്പറില്‍ നിന്നാണെന്നും വളരെ ലാഘവത്തോടെയാണ് സംസാരിച്ചതെന്നും മകന്‍ റെമോ. തന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചതെന്നും ആ സ്ത്രീയെ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. അവര്‍ പ്രതിയാണ്. കേസനേ്വഷണത്തില്‍ എനിക്ക് തൃപ്തിയില്ല.

കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അനേ്വഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് െഫെറ്റ് ചെയ്‌തേ പറ്റൂ. ആറ് പേരെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസില്‍ കൃത്യമായ അനേ്വഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു. അവര്‍ വിളിച്ചത് മൊെബെല്‍ ഫോണില്‍ നിന്നാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ ഫോണെടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു.

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്നു െസെബര്‍ സെല്ലില്‍ അനേ്വഷിച്ചപ്പോള്‍ മനസിലായി. കേസ് വന്നപ്പോള്‍ത്തന്നെ വ്യക്തമായ നിലപാടെടുത്തതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല. മെയ് മാസത്തിലാണ് അവര്‍ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അനേ്വഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു. പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും റെമോ പറഞ്ഞു.

കൂടത്തായി കേസിലെ പ്രധാന സാക്ഷിയെങ്കിലും പ്രതി ജോളിയുടെ മകന്‍ റോമോ അമ്മ ഫോണ്‍ വിളിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നു ജയില്‍ അധികൃതര്‍. ജോളിയുടെ ഫോണ്‍ വിളി വിവാദമായ സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ വിശദീകരണം. അതേസമയം, തടവുകാരുടെ ഫോണ്‍ വിളിയില്‍ ഇപ്പോള്‍ കൂടുതല്‍ ഇളവു നല്‍കുന്നുണ്ട്. അവരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നടപടി വേണമെന്ന സുപ്രീംകോടതി ഉത്തരവു അനുസരിച്ചാണിത്. ലോക്ക്ഡൗണ്‍ കാലത്തു ഉറ്റവരുടെ ജയില്‍ സന്ദര്‍ശനം കുറഞ്ഞതു തടവുകാരില്‍ ഉത്കണ്ഠയും മാനസിക പരിമുറുക്കവും ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഴ്ചയിലൊരിക്കലോ രണ്ടു ദിവസം കൂടുമ്പോഴോ ആണു ഫോണ്‍ വിളി അനുവദിച്ചിരുന്നത്. വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു പ്രതിമാസം 250 മിനിറ്റും ശിക്ഷാതടവുകാര്‍ക്ക് 350 മിനിറ്റും. കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു നമ്പറുകളിലേക്കു വിളിക്കാം. സുഹൃത്ത്, അടുത്ത ബന്ധു, അഭിഭാഷകന്‍ എന്നിവരുടെ നമ്പറുകളാണു സാധാരണ അനുവദിക്കുന്നത്. ചിലര്‍ക്കു അഞ്ചു നമ്പര്‍വരെ നല്‍കാറുണ്ട്.



from mangalam.com https://ift.tt/3cSSNuZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages