കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 ല്‍ 11 സീറ്റും വിട്ടുതന്നാല്‍ രാജിയെന്ന് ജോസ് കെ മാണി ; രാജിയില്‍ വിട്ടുവീഴ്ചയില്ലെന്നും അതിനു ശേഷം ചര്‍ച്ചയെന്നും ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 ല്‍ 11 സീറ്റും വിട്ടുതന്നാല്‍ രാജിയെന്ന് ജോസ് കെ മാണി ; രാജിയില്‍ വിട്ടുവീഴ്ചയില്ലെന്നും അതിനു ശേഷം ചര്‍ച്ചയെന്നും ജോസഫ്

കോട്ടയം: നിയമസഭാ സീറ്റില്‍ ഉറച്ചു ജോസ് കെ. മാണിയും ജില്ലാ പഞ്ചായത്ത് രാജിയില്‍ ഉറച്ചു പി.ജെ. ജോസഫും നിലപാടു ശക്തമാക്കിയതോടെ പന്തു വീണ്ടും യു.ഡി.എഫിന്റെ കോര്‍ട്ടിലേക്ക്. ''കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യം രാജിവയ്ക്കുക, മറ്റു വിഷയങ്ങളില്‍ ചര്‍ച്ച പിന്നീട്'' എന്നാണു കോണ്‍ഗ്രസും മുസ്ലിം ലീഗും ജോസ് കെ. മാണി വിഭാഗത്തിനു നല്‍കിയ നിര്‍ദേശം. രാജിയില്‍ വിട്ടുവീഴ്ചയില്ലെന്നും അതിനു ശേഷം ചര്‍ച്ചയെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 ല്‍ 11 സീറ്റും വിട്ടുനല്‍കിയാല്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ് എന്ന നിലപാടിലാണ് ജോസ് വിഭാഗം.

ഇടുക്കി, കാഞ്ഞിരപ്പള്ളി എം.എല്‍.എമാരും പേരാമ്പ്രയിലും പാല ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു തോറ്റ നേതാക്കളും മാത്രമാണു ജോസ് വിഭാഗത്തിലുള്ളത്. തൊടുപുഴ എം.എല്‍.എ: പി.ജെ. ജോസഫാണ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും. ചങ്ങനാശേരി എം.എല്‍.എ: സി.എഫ് തോമസും ജോസഫ് പക്ഷത്താണ്. തിരുവല്ല, ഇരിഞ്ഞാലക്കുട, കുട്ടനാട് എന്നിവ ഉള്‍പ്പെടെ മാണി ഗ്രൂപ്പ് മത്സരിച്ച സീറ്റിലെ നേതാക്കളെല്ലാംതന്നെ ജോസഫ് പക്ഷത്താണ്. അതുകൊണ്ടുതന്നെ ജോസ് വിഭാഗത്തിന്റെ ഇത്തരം അവകാശവാദത്തിനു പ്രസക്തിയില്ലെന്നു പി.ജെ. ജോസഫും കൂട്ടരും പറഞ്ഞു.

യു.ഡി.എഫ്. നേതാക്കളുമായി വ്യാഴാഴ്ച തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന സൂചന ജോസ് കെ. മാണി നല്‍കിയിരുന്നു. പിന്നീട് ഉന്നതാധികാര സമിതി കൂടിയതോടെയാണു ജോസ് പക്ഷം നിലപാടു മാറ്റി പുതിയ അവകാശവാദം ഉയര്‍ത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തില്‍ യു.ഡി.എഫ്. നിലപാടെടുക്കണമെന്ന് ആവശ്യപ്പെടാന്‍ ഇന്നലെ ചങ്ങനാശേരിയില്‍ ചേര്‍ന്ന ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. അതിനിടെ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേതൃത്വത്തിനു നല്‍കിയ വാക്ക് തങ്ങള്‍ പാലിച്ചെന്നു ജോസ് കെ. മാണി എം.പി. പറഞ്ഞു. ജില്ലാ പഞ്ചായത്തിന് അപ്പുറമുള്ള വിഷയങ്ങളില്‍ യു.ഡി.എഫില്‍ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ നടപ്പാക്കാതെ യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കില്ലെന്നു പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്കു ശേഷമാണ് അദ്ദേഹം നിലപാടു കടുപ്പിച്ചത്. മുന്നണിയുടെ കെട്ടുറപ്പിനായി രണ്ടോ മൂന്നോ ദിവസം കാത്തിരിക്കും. ജോസ്പക്ഷം മുന്നോട്ടുവയ്ക്കുന്ന ഉപാധിക്കു പ്രസക്തിയില്ല. കേരള കോണ്‍ഗ്രസിലെ കൂടുതല്‍ പേരും തനിക്കൊപ്പമാണ്. ധാരണ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരും. കരാര്‍ പാലിക്കാനാവില്ലെങ്കില്‍ ജോസ് കെ. മാണി യു.ഡി.എഫ്. വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ചങ്ങനാശേരിയിലെ സ്ഥാനലബ്ധി കഴിഞ്ഞതോടെ യു.ഡി.എഫ്. നേതൃത്വത്തെ പി.ജെ. ജോസഫ് വെല്ലുവിളിക്കുകയാണെന്നു കേരള കോണ്‍ഗ്രസ് (എം-ജോസ്) ഉന്നതാധികാര സമിതി കുറ്റപ്പെടുത്തി. നിര്‍ണായകമായ എല്ലാ രാഷ്ട്രീയഘട്ടങ്ങളിലും ചെയ്തിട്ടുള്ളതു പോലെ മുന്നണിമാറ്റ ഭീഷണി ഉയര്‍ത്തുകയാണു ജോസഫെന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് കാട്ടിയതു കടുത്ത രാഷ്ട്രീയ വഞ്ചനയായിരുന്നെന്നും ജോസ്‌വിഭാഗം ചൂണ്ടിക്കാട്ടി.



from mangalam.com https://ift.tt/3cUsQv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages