കണ്ടെയ്ൻമെന്റ് സോണിലല്ലെങ്കിൽ ഷോപ്പിങ് മാൾ തുറക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

കണ്ടെയ്ൻമെന്റ് സോണിലല്ലെങ്കിൽ ഷോപ്പിങ് മാൾ തുറക്കാം

ന്യൂഡൽഹി: ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതി നൽകുന്നതോടൊപ്പം അവിടെ വൈറസ് വ്യാപനം തടയാനുള്ള മാർഗനിർദേശങ്ങളും കേന്ദ്രം ഇറക്കി. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെ മാളുകൾ തുറക്കാനാണ് അനുമതി. ഭക്ഷണശാലകളിൽ 50 ശതമാനം സീറ്റുകളിലേ ആളെ ഇരുത്താവൂ. മറ്റു നിർദേശങ്ങൾ * സാധിക്കുന്നിടത്തോളം ആറടി അകലം പാലിക്കണം. * മുഖാവരണം നിർബന്ധം. ഇവയും കൈയുറകളുമൊക്കെ ഉചിതമായ രീതിയിൽ നശിപ്പിക്കണം. * സാധിക്കുമ്പോഴെല്ലാം കൈകൾ സോപ്പോ സാനിറ്റൈസറോ കൊണ്ടു ശുചിയാക്കണം. * ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടണം. * എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ജില്ലാ ഹെൽപ്ലൈനിൽ അറിയിക്കണം. * തുപ്പരുത്. * ആരോഗ്യസേതു ആപ്പ് നിർബന്ധം. * മാളുകളുടെ പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ്ങും കൈകൾ ശുചിയാക്കാനുള്ള സൗകര്യവും നിർബന്ധം. * രോഗലക്ഷണമുള്ളവരെ കയറ്റരുത്. * ജീവനക്കാരുൾപ്പെടെ എല്ലാവരും മുഖാവരണം എല്ലായ്പ്പോഴും ധരിക്കണം. * പ്രതിരോധ മാർഗങ്ങളടങ്ങുന്ന ബോർഡുകൾ സ്ഥാപിക്കണം. * സാമൂഹിക അകലം പാലിക്കുന്നതുറപ്പാക്കാൻ ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കണം. * വരിനിൽക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലത്തിനായി പ്രത്യേകം അടയാളമിടണം. * ഹോം ഡെലിവറിക്കു പോകുന്ന ജീവനക്കാരെ തെർമൽ സ്കാനിങ്ങിനു വിധേയരാക്കണം. * കോവിഡ് രോഗികൾ സന്ദർശിച്ചതായി വ്യക്തമായാൽ സമുച്ചയം മുഴുവൻ അണുവിമുക്തമാക്കണം. * കോവിഡ് രോഗിയെ കണ്ടാലുടൻ സമ്പർക്കവിലക്കിലാക്കണം. ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണം. * കൃത്യമായ ഇടവേളകളിൽ ശൗചാലയങ്ങൾ വൃത്തിയാക്കണം. * വലിയ ആൾക്കൂട്ടം അനുവദിക്കരുത്. * എ.സി.യുടെ താപനില 24 മുതൽ 30 ഡിഗ്രി വരെയായി ക്രമീകരിക്കണം. റിലേറ്റീവ് ഹ്യുമിഡിറ്റി 40 മുതൽ 70 ശതമാനം വരെ. * എലിവേറ്ററുകളിൽ തിരക്കു കുറയ്ക്കണം. റസ്റ്റോറന്റുകൾ * തീവ്രവ്യാപന (കണ്ടെയ്ൻമെന്റ്) മേഖലകളിലെ റസ്റ്റോറന്റുകൾ അടച്ചിടണം. മറ്റു മേഖലകളിലുള്ളവ തുറക്കാം. * 65 വയസ്സിനു മുകളിലുള്ളവർക്കും മറ്റു ശാരീരിക പ്രശ്നങ്ങളുള്ളവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകരുത്. * ആറടി ശാരീരിക അകലം പാലിക്കണം. മുഖാവരണം നിർബന്ധം. സാനിറ്റൈസർ 20 സെക്കൻഡ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ ഇവിടെയും ബാധകം. * റസ്റ്റോറന്റുകൾ ഭക്ഷണം വീടുകളിലെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ആവശ്യക്കാരനു നേരിട്ടു കൈകളിൽ നൽകുന്നതിനുപകരം വാതിലിനു പുറത്തുവെക്കണം. ഭക്ഷണം എത്തിക്കുന്നവരുടെ ആരോഗ്യനില റസ്റ്റോറന്റ് അധികാരികൾ പരിശോധിക്കണം. ഹോട്ടലുകൾ * നിയന്ത്രിത മേഖലകൾക്കു പുറത്തുള്ള ഹോട്ടലുകൾ തുറക്കാം. * കവാടങ്ങളിൽ തെർമൽ സ്കാനിങ്ങിനും കൈ ശുചിയാക്കാനുമുള്ള സൗകര്യങ്ങളുണ്ടാകണം * രോഗലക്ഷണമില്ലാത്ത അതിഥികൾക്കും ജീവനക്കാർക്കും മാത്രം പ്രവേശനം. * അതിഥികൾക്കും ജീവനക്കാർക്കും നിർബന്ധമായും മുഖാവരണം ഉണ്ടായിരിക്കണം. ഹോട്ടലിൽ ചെലവഴിക്കുന്ന സമയം മുഴുവൻ മുഖാവരണം ധരിച്ചിരിക്കണം. * ഹോട്ടലിലെത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. * ജീവനക്കാർ കൈയുറ ധരിച്ചിരിക്കണം. മറ്റ് സുരക്ഷാ നടപടികൾ സ്വീകരിക്കണം. * തൊഴിലാളികളിൽ പ്രായമായവർ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ അതിഥികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. ഇവർ അധിക മുൻകരുതലുകൾ സ്വീകരിക്കണം. * കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തരുത്. * ഹോട്ടലിലേക്ക് പ്രവേശിക്കാനും പുറത്തേക്കുപോകാനും പ്രത്യേക വാതിലുകൾ ഉണ്ടായിരിക്കുന്നത് നല്ലത്. * ലിഫ്റ്റുകളിൽ ഒരേസമയം കയറുന്നവരുടെ എണ്ണം നിയന്ത്രിക്കണം. * റിസപ്ഷനിൽ ഹാൻഡ് സാനിറ്റൈസർ വെച്ചിരിക്കണം. * ചെക്ക് ഇൻ ചെയ്യുമ്പോഴും ചെക്ക് ഔട്ട് ചെയ്യുമ്പോഴും പണമടയ്ക്കുന്നത് ഡിജിറ്റൽ സംവിധാനത്തിലായിരിക്കണം. * ലഗേജുകൾ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അണുവിമുക്തമാക്കിയിരിക്കണം. * റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ റൂം സർവീസ് പ്രോത്സാഹിപ്പിക്കണം. * അതിഥികളുടെ മുറിക്കുമുന്നിൽ ഭക്ഷണ പാക്കറ്റ് വെക്കണം. നേരിട്ട് കൈമാറരുത്. * കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന കളിസ്ഥലം, മുതിർന്നവർക്കുള്ള കളിസ്ഥലം എന്നിവ അടച്ചിടണം. * എയർകണ്ടിഷൻ പ്രവർത്തിപ്പിക്കുന്നതിന് സി.പി.ഡബ്ല്യു.ഡി. പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിക്കണം. * ഹോട്ടലിൽ എത്തിയവർക്കോ, ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഒരു മുറിയിലാക്കണം. മറ്റുള്ളവരെ ഈ ഭാഗത്തേക്കു കടക്കാൻ അനുവദിക്കരുത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയുമായോ ക്ലിനിക്കുമായോ ബന്ധപ്പെടണം. സംസ്ഥാന, ജില്ലാ ഹെൽപ്പ്ലൈനിൽ ഉടൻ വിവരം അറിയിക്കണം. രോഗലക്ഷണമുള്ളയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഹോട്ടൽ പൂർണമായും അണുവിമുക്തമാക്കണം. Content Highlight: The shopping mall can be opened if it is not in the containment zone


from mathrubhumi.latestnews.rssfeed https://ift.tt/2A6wp3U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages