ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും. അമേരിക്കയിൽനിന്നാണ് പ്രത്യേകം രൂപകല്പന ചെയ്ത ബോയിങ് 777 വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനത്തിന് തുല്യമായ സൗകര്യങ്ങൾ ഇവയിലുണ്ടാകുമെന്നാണ് അറിയുന്നത്.‘എയർ ഇന്ത്യ വൺ’ എന്ന പേരിട്ടിട്ടുള്ള വിമാനങ്ങൾ പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും ഉപയോഗിക്കും. നിലവിൽ 25 വർഷത്തോളം പഴക്കമുള്ള ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. ഏതാണ്ട് 8,458 കോടി രൂപയാണ് രണ്ട് ബോയിങ് 777-300 ഇ.ആർ. വിമാനങ്ങൾക്കായി ഇന്ത്യ ചെലവിടുന്നത്. ബോയിങ്ങിന്റെ ഡാലസിലുള്ള കേന്ദ്രത്തിലാണ് എയർ ഇന്ത്യ വൺ വിമാനങ്ങൾ തയ്യാറാക്കുന്നത്. ബോയിങ് വിമാനങ്ങളുടെ നവീകരണത്തിനുമാത്രം ഏതാണ്ട് 1500 കോടിയോളം രൂപ ചെലവിടുന്നുണ്ട്.ബോയിങ് 747-200-ബി ശ്രേണിയിലുള്ള രണ്ടു വിമാനങ്ങളാണ് അമേരിക്കൻ പ്രസിഡന്റിനായുള്ള എയർ ഫോഴ്‌സ് വണ്ണിന് ഉപയോഗിക്കുന്നത്. ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കൽ, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. യു.എസ്സിനെതിരേ ആക്രമണമുണ്ടായാൽ മൊബൈൽ കമാൻഡ് സെന്ററായി ഈ വിമാനം പ്രവർത്തിക്കും.പ്രത്യേകതകൾ* മിസൈൽ പ്രതിരോധശേഷി. വിമാനത്തിനുനേരെ വരുന്ന മിസൈലുകൾ കണ്ടെത്താനുള്ള സംവിധാനവും അവയുടെ നിയന്ത്രണസംവിധാനം തകർത്ത് വഴിതിരിച്ചുവിടാനുള്ള ശേഷിയും* ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി* കൂടുതൽ വലിയ ഓഫീസ് സൗകര്യം, മീറ്റിങ് മുറികൾ, ആധുനിക ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ * ഇന്ത്യയിൽനിന്ന് യു.എസ്. വരെ നേരിട്ട് പറക്കാം. ഇടയ്ക്ക് ഇന്ധനം നിറയ്ക്കേണ്ടിവരില്ല. * മണിക്കൂറിൽ 900 കിലോമീറ്റർ വേഗം* ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേർസ്, സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/3gRs2dI
via
IFTTT
No comments:
Post a Comment