സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു; ഐ.സി.എം.ആർ. സർവേ തള്ളി വിദഗ്ധർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു; ഐ.സി.എം.ആർ. സർവേ തള്ളി വിദഗ്ധർ

ന്യൂഡൽഹി: കോവിഡ്-19-ന് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന ഐ.സി.എം.ആർ. നിലപാടിനോട് വിയോജിച്ച് ആരോഗ്യരംഗത്തെ വിദഗ്ധർ. രാജ്യത്ത് പലയിടത്തും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും എന്നാൽ, അത് നിഷേധിക്കാനായി കേന്ദ്രസർക്കാർ മർക്കടമുഷ്ടി കാണിക്കുകയാണെന്നും അവർ ആരോപിച്ചു. ഇനിയെങ്കിലും യാഥാർഥ്യം അംഗീകരിക്കുകയും അതുവഴി ജനങ്ങൾ അലംഭാവം പുലർത്തുന്നത് ഒഴിവാക്കുകയും വേണം. ഐ.സി.എം.ആർ. നടത്തിയ സിറം സർവേയുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് സ്ഥാപനത്തിൻറെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വ്യാഴാഴ്ച തീർത്തുപറഞ്ഞിരുന്നു. സിറം സർവേയിൽ 65 ജില്ലകളിലെ 26,400 പേരുടെ രക്തം പരിശോധിച്ചപ്പോൾ 0.73 പേർക്കുമാത്രം വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതിൻറെയടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ. സമൂഹവ്യാപന ഘട്ടത്തിലെത്തിയിട്ടില്ലെന്ന അനുമാനത്തിലെത്തിയത്. ഈ വിലയിരുത്തൽ തള്ളിക്കൊണ്ടാണ് വൈറോളജി, പൊതുജനാരോഗ്യം, മെഡിസിൻ രംഗത്തെ വിദഗ്ധർ നിലപാടെടുത്തത്. സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ലെന്ന് എയിംസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര പറഞ്ഞു. അടച്ചിടലിൽ ഇളവുവരുത്തുകയും ആളുകൾ കൂട്ടത്തോടെ യാത്ര തുടങ്ങുകയും ചെയ്തതോടെ രോഗമില്ലാത്തിടങ്ങളിൽ കൂടി രോഗമെത്തി. നിയന്ത്രണം പാലിക്കണമെന്നും അലംഭാവമരുതെന്നും സർക്കാർ മുന്നിട്ടിറങ്ങി പറയേണ്ട സമയമാണിപ്പോൾ-ഡോ. മിശ്ര പറഞ്ഞു. 26,400 പേരെ മാത്രം ഉൾക്കൊള്ളിച്ചുള്ള സർവേ രാജ്യത്തെ ജനസംഖ്യയുടെയും അവയിലെ വൈവിധ്യത്തിൻറെയും അടിസ്ഥാനത്തിൽ തീർത്തും അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീലിനും ഇതേ അഭിപ്രായമാണ്: “ഐ.സി.എം.ആർ. തന്നെ നേരത്തേ നടത്തിയ എസ്.എ.ആർ.ഐ. സർവേ പ്രകാരം കോവിഡ് ബാധിതരിൽ 40 ശതമാനംപേരും വിദേശയാത്ര നടത്താത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരുമായിരുന്നു. ആ സ്ഥിതിക്ക് ഇത് സമൂഹവ്യാപനമല്ലെങ്കിൽ പിന്നെന്താണ്?”-അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.എം. ആറിൻറെ വാദം അംഗീകരിച്ചാൽത്തന്നെ, ഡൽഹിയിലും മുംബൈയിലും അഹമ്മദാബാദിലും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ സർജൻ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. മാഹാമാരിയെ പ്രതിരോധിക്കാനുണ്ടാക്കിയ എംപവർ സമിതിയുടെ ചെയർമാനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോളും ഐ.സി.എം.ആർ. സർവേയെ തള്ളുന്നു. മേയ് മൂന്നാംവാരമാണ് പ്രധാനമായും സർവേ നടത്തിയത്. വൈറസ് ശരീരത്തിൽ കയറി രോഗമായി മാറാൻ 15 ദിവസത്തോളമെടുക്കുമെന്നതുകൊണ്ട് സർവേ സൂചിപ്പിക്കുന്നത് ഏപ്രിൽ 30-നോടടുപ്പിച്ച സമയത്തെ സ്ഥിതിയാണ്-അദ്ദേഹം പറഞ്ഞു. Content Highlights:community spread has already occurred; Experts rejectes ICMR survey


from mathrubhumi.latestnews.rssfeed https://ift.tt/2zz51eS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages