ന്യൂഡൽഹി: രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പനി, ജലദോഷം, ചുമ, തളർച്ച, ശ്വാസതടസ്സം, കഫം, പേശീവേദന, തൊണ്ടവേദന, വയറിളക്കം എന്നിവയായിരുന്നു ഇതുവരെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിലുണ്ടായിരുന്നത്. മന്ത്രാലയം ശനിയാഴ്ച പുറത്തിറിക്കിയ പുതുക്കിയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിലാണ് രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശ രോഗം, വൃക്കരോഗം, അർബുദം എന്നിവയുള്ളവരെയും 60 വയസ്സിനു മുകളിലുള്ളവരെയുമാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ചില മരുന്നുകൾ പരീക്ഷണഘട്ടത്തിലാണെന്നും പുതുക്കിയ പ്രോട്ടോക്കോളിൽ പറയുന്നു. ഹൈഡ്രോക്സിക്ലോറോക്വീന് പുറമേ റെംഡെസിവിർ, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി തുടങ്ങിയവ നിബന്ധനകളോടെ പ്രത്യേകസാഹചര്യത്തിൽ ഉപയോഗിക്കാമെന്നും പ്രോട്ടോക്കോളിൽ പറയുന്നു. Content Highlights:Loss of ability to sense taste and smell is on the list of Covid symptoms
from mathrubhumi.latestnews.rssfeed https://ift.tt/2Y1XtuB
via
IFTTT
No comments:
Post a Comment