ഒരുദിവസം സബ്ഡിവിഷണൽ മജിസ്ട്രേറ്റായി പതിന്നാലുകാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

ഒരുദിവസം സബ്ഡിവിഷണൽ മജിസ്ട്രേറ്റായി പതിന്നാലുകാരി

കാൻഗ്ര: ഹിമാചൽപ്രദേശിലെ കാൻഗ്രയിൽ പതിന്നാലുകാരി ഒരുദിവസത്തേക്ക് സബ്ഡിവിഷണൽ മജിസ്ട്രേറ്റായി; അതും അച്ഛൻ പ്യൂണായി ജോലിചെയ്യുന്ന ഓഫീസിൽ. സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷയിൽ 94 ശതമാനം മാർക്കോടെ വിജയിച്ച ഹിനഠാക്കൂറാണ് വെള്ളിയാഴ്ച ഓഫീസ് ഭരിച്ചത്. പരീക്ഷയിൽ 34-ാംറാങ്കും ഹിന സ്വന്തമാക്കിയിരുന്നു.ഹിനയുടെ വിജയത്തെക്കുറിച്ചറിഞ്ഞ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ജതിൻലാൽ ആദരിക്കാനായി ഓഫീസിലേക്കു ക്ഷണിക്കുകയായിരുന്നു. സംസാരത്തിനിടെ ഐ.എ.എസ്. ഓഫീസറാവണമെന്ന അവളുടെ ആഗ്രഹം അറിഞ്ഞ ലാൽ ഒരവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ലാലിന്റെ മാർഗനിർദേശമനുസരിച്ച് ഔദ്യോഗിക യോഗങ്ങളിലുൾപ്പെടെ ഹിന പങ്കെടുത്തു. സ്വപ്നംസത്യമാകുന്ന അനുഭവമാണുണ്ടായതെന്ന് ഹിന പ്രതികരിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുയെന്നതാണ് ഹിനയെ ആദരിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും എല്ലാ പെൺകുട്ടികളും ആദരിക്കപ്പെടേണ്ടവരാണെന്നും ലാൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/37zKPpO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages