വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം ഇന്നു മുതല്‍; സൗദിയില്‍ നിന്ന് ഈ ആഴ്ച ഒമ്പതു വിമാനം, ടിക്കറ്റെടുക്കാന്‍ പൊരിവെയിലില്‍ മണിക്കൂറുകള്‍ ക്യൂ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 9, 2020

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം ഇന്നു മുതല്‍; സൗദിയില്‍ നിന്ന് ഈ ആഴ്ച ഒമ്പതു വിമാനം, ടിക്കറ്റെടുക്കാന്‍ പൊരിവെയിലില്‍ മണിക്കൂറുകള്‍ ക്യൂ

റിയാദ്: ലോക്ക്ഡൗണിനെ തുടര്‍ന്നു വിദേശത്തു കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. സൗദിയില്‍ നിന്നുള്ള മൂന്നാംഘട്ട വിമാനം ഇന്ന് രാവിലെ 11.20ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്കു തിരിക്കും. നാളെ ദമാമില്‍നിന്നു കോഴിക്കോട്ടേക്കും ജിദ്ദയില്‍നിന്നു കൊച്ചിയിലേക്കും വിമാനമുണ്ട്. യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് 53 വിമാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

11ന് ദമാമില്‍ നിന്ന് കൊച്ചി, റിയാദിയില്‍ നിന്ന് കണ്ണൂര്‍, ജിദ്ദയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തും. 13 ന് റിയാദില്‍നിന്ന് തിരുവനന്തപുരത്തേക്കും ദമാമില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് വിമാനം. 14ന് റിയാദില്‍നിന്ന് കൊച്ചിയിലേക്കു വിമാനം ഉണ്ടാകും.
നാട്ടിലേക്കു മടങ്ങാനായി ഇന്ത്യന്‍ എംബസിയില്‍ 85,000 ത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

റിയാദില്‍ എയര്‍ ഇന്ത്യ ഓഫീസിലെ പരിമിത സൗകര്യം യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരീക്ഷണമാവുകയാണ്. ജിദ്ദയില്‍ സാമൂഹിക പ്രവര്‍ത്തകരെ രംഗത്തിറക്കി തിരക്കു നിയന്ത്രിക്കുന്നുണ്ട്. എംബസിയില്‍ നിന്നും വിളിച്ചറിയിക്കുന്നതനുസരിച്ച് പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തി നേരിട്ടു ടിക്കറ്റ് എടുക്കുകയാണ്. ഇതിനായി പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കണം.

രാവിലെ മുതല്‍ വൈകുന്നേരം വരെ ക്യൂ നിന്നാലും ചിലപ്പോള്‍ ടിക്കറ്റ് കിട്ടിയെന്നു വരില്ല. റിയാദില്‍ ജനത്തിരക്ക് കുറയ്ക്കാനുള്ള നടപടികളില്‍ ആളുകള്‍ സഹകരിക്കുന്നില്ലെന്ന് എയര്‍ ഇന്ത്യയും വ്യവസ്ഥാപിത രീതിയിലല്ല ടിക്കറ്റ് വിതരണമെന്ന് യാത്രക്കാരും ആരോപിക്കുന്നു. റിയാദിലെ എയര്‍ ഇന്ത്യ ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തിനു മുന്നില്‍ കഴിഞ്ഞ രണ്ടു ദിവസവും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ റിയാദിലും ദമാമിലും പോലീസ് ഇടപെടലുണ്ടായി.

ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഓഫീസ് പരിസരത്തില്ല. പ്രായമായവരും സ്ത്രീകളുമടക്കം പലര്‍ക്കും ഇന്നലെ തലകറക്കം അനുഭവപ്പെട്ടു. കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. യു.എ.ഇയിലെ പോലെ സൗദി അറേബ്യയില്‍ ഓണ്‍െലെന്‍ ടിക്കറ്റ് സൗകര്യമേര്‍പ്പെടുത്താന്‍ സാങ്കേതിക തടസമുണ്ടെന്ന് റിയാദ് എയര്‍ ഇന്ത്യ മാനേജര്‍ മാരിയപ്പന്‍ 'മംഗളത്തോട് 'പറഞ്ഞു.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് വന്ദേ ഭാരത് മിഷന്റെ ആദ്യവിമാനം റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയത് . ആദ്യഘട്ടം വിമാന ടിക്കറ്റ് നിരക്ക് 950 റിയാല്‍ നല്കിയിരുന്നിടത്ത് ഇപ്പോള്‍ 1700 റിയാല്‍ മുതല്‍ മുകളിലോട്ട് ആണ് നിരക്കെന്നതും പ്രവാസികളെ വിഷമത്തില്‍ ആക്കുന്നുണ്ട്.



from mangalam.com https://ift.tt/2MMeti0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages