ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുള്ള പ്രതിദിന വര്‍ധന ഉയരുന്നു. നിലവില്‍ 7,318,124 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 413,648 പേര്‍ ഇതിനകം മരണമടഞ്ഞു. 36 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 33 ലക്ഷം പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തോളം പേര്‍ പുതുതായി രോഗികളായി.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷമായി. 1,14,148 പേര്‍ ഇതുവരെ മരണമടഞ്ഞൂ. ബ്രസീലില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ഓരോ ദിവസവും കുതിച്ചുയരുകയാണ്. 7.42 ലക്ഷമാണ് നിലവിലെ രോഗബാധിതരുടെ എണ്ണം. 38,497 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 485,253 പേര്‍ രോഗികളായി. 6,142 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 289,140 പേര്‍ രോഗികളും 40,883 പേര്‍ മരണമടയുകയും ചെയ്തു.
സ്‌പെയിനില്‍ 289,046 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 27,136 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 276,146 ല്‍ എത്തി. മരണനിരക്ക് 7,750 ഉം. ഇറ്റലിയില്‍ 235,561 പേര്‍ക്കാണ് വൈറസ് ബാധ. മരണസംഖ്യ 34,043 ആയി.
ബ്രസീലിനു ശേഷം മെക്‌സിക്കോ ആണ് നിലവില്‍ കൊവിഡിന്റെ പുതിയ ഹബ്. ഇവിടെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 124,301 പേര്‍ രോഗികളായി. 14,649 പേരാണ് മരിച്ചത്.
from mangalam.com https://ift.tt/3hd6MPP
via IFTTT
No comments:
Post a Comment