ക്വാറന്റീനിൽ കഴിയുന്നവരുടെ സ്രവം വീടുകളിലെത്തി ശേഖരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

ക്വാറന്റീനിൽ കഴിയുന്നവരുടെ സ്രവം വീടുകളിലെത്തി ശേഖരിക്കും

കോട്ടയം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ സ്രവം ഇനി ആരോഗ്യവകുപ്പ് വീടുകളിലെത്തി ശേഖരിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പരിശോധനാ ഫലം ഒന്നുമുതൽ അഞ്ച് ദിവസത്തിനുള്ളിൽ അറിയാം. പരിശോധന ഇങ്ങനെ * സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ വിവരങ്ങൾ ആശാവർക്കർമാർ ശേഖരിക്കും. പേര്, മേൽവിലാസം, ഫോൺനമ്പർ, എവിടെ നിന്ന് എത്തി, വീട്ടിലേക്കുള്ള യാത്രാസൗകര്യം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. * ഈ വിവരങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കും. ഇവരുടെ നേതൃത്വത്തിൽ പ്രൈമറി ഹെൽത്ത് സെന്റററിലെ ഡോക്ടർ, നഴ്സ് എന്നിവരുടെ സംഘം പ്രത്യേക ആംബുലൻസിലെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്രവം ശേഖരിക്കും. ആവശ്യമെങ്കിൽ കൗൺസലിങ്ങും നൽകും. * ശേഖരിക്കുന്ന അന്നുതന്നെ സ്രവങ്ങൾ ലാബിലേക്ക് അയക്കും. പരിശോധനാഫലം ആദ്യം ജില്ലാ മെഡിക്കൽ ഓഫീസിലേക്കും തുടർന്ന് അതത് പ്രൈമറി ഹെൽത്ത് സെന്ററിലേക്കും എത്തും. സമ്പർക്കം ഒഴിവാക്കാം വീടുകളിൽ എത്തി സ്രവം ശേഖരിക്കുന്നതിലൂടെ സമ്പർക്കം ഒഴിവാക്കാനാകും. ഇവരെ ആശുപത്രിയിലോ പ്രൈമറി ഹെൽത്ത് സെന്റിലോ എത്തിച്ച് സ്രവം എടുക്കുന്നത് അപകടകരമാണ്. അതിനാലാണ് വീടുകളിലെത്തി സ്രവം ശേഖരിക്കാൻ തീരുമാനിച്ചത്. -ഡോ. അമർ ഫെറ്റിൽ, സംസ്ഥാന കൊറോണ കൺട്രോൾ നോഡൽ ഓഫീസർ


from mathrubhumi.latestnews.rssfeed https://ift.tt/2YBIRAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages