ഓണ്‍ലൈനില്‍ തട്ടിപ്പ് വീണ്ടും; വ്യായാമ ഉപകരണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ചാണകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

ഓണ്‍ലൈനില്‍ തട്ടിപ്പ് വീണ്ടും; വ്യായാമ ഉപകരണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ചാണകം

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കഥകള്‍ ഒട്ടേറെ നമ്മള്‍ കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ പുതിയ ഒരെണ്ണം കൂടി. വ്യായാമത്തിനുള്ള റോളര്‍ ഉപകരണത്തിന് ഓര്‍ഡര്‍ കൊടുത്തയാള്‍ക്ക് കിട്ടിയത് ഒരു പായ്ക്കറ്റില്‍ നിറയെ ഉണക്ക ചാണകം. കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ചാണകം കിട്ടിയത്.

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് 450 രൂപ വിലയുള്ള റോളര്‍ ബുക്ക് ചെയ്തത്. ഒന്‍പത് ദിവസത്തിന് ശേഷം കൊറിയറായാണ് പായ്ക്കറ്റ് കിട്ടിയത്. വിതരണം ചെയ്യുന്ന സ്ഥലത്ത് നേരിട്ടെത്തി സാധനം വാങ്ങിയ രാഹുല്‍ പായ്ക്കറ്റ് തുറന്നപ്പോഴാണ് ചതി മനസ്സിലായത്. കവറില്‍ നിറയെ ഉണക്ക ചാണകം.

ഇതോടെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ട രാഹുലിനോട് പാര്‍സല്‍ തിരിച്ചയക്കാനായിരുന്നു കമ്പനിയുടെ നിര്‍ദ്ദേശം. പണം തിരികെ നല്‍കാമെന്നും ഉറപ്പു നല്‍കി. ഉറപ്പ് പാലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് രാഹുല്‍ പറഞ്ഞു. പലര്‍ക്കും ഇത്തരത്തില്‍ ഇഷ്ടിക മുതല്‍ സോപ്പുപെട്ടി വരെ ലഭിച്ച കഥകള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കഥകളില്‍ പതിവാണ്.



from mangalam.com https://ift.tt/2Yv65Je
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages