അടിമാലിയില്‍ ബന്ധുക്കളായ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

അടിമാലിയില്‍ ബന്ധുക്കളായ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു

അടിമാലി: അടിമാലി കുളമാന്‍കുഴിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ബന്ധുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാന്‍കുഴി ആദിവാസിക്കുടിയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് ഇന്നലെ രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവായ ഇരുപത്തൊന്നുകാരിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച പെണ്‍കുട്ടിയെ മാതാവ് ശകാരിച്ചതിനെത്തുടര്‍ന്നാണ് ഇരുവരെയും കാണാതായത്. കഴിഞ്ഞ 11 മുതലാണ് ഇരുവരെയും കാണാതായത്. പിന്നീട് ഇവര്‍ മൊബൈല്‍ ഫോണില്‍ നിന്നു ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഇതോടെ 12നു വൈകിട്ട് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ ഇരുവരും ഇരുപത്തൊന്നുകാരിയുടെ വീട്ടില്‍ എത്തുകയും വിവരം കുടിയില്‍ താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിനെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് മരിച്ച പതിനേഴുകാരിയെപ്രസിഡന്റ് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ അടിമാലിയില്‍ കൗണ്‍സലിങ്ങിനു കൊണ്ടുപോകുന്നതിനു തീരുമാനിച്ചിക്കെയാണ് പതിനേഴുകാരി തൂങ്ങി മരിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ അനില്‍ ജോര്‍ജ് പറഞ്ഞു.



from mangalam.com https://ift.tt/3cWF9XP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages