ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചപ്പോള്‍ നിഥിന്‍ പറഞ്ഞ മറുപടി ഇതായിരുന്നു; ഷാഫി പറമ്പില്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചപ്പോള്‍ നിഥിന്‍ പറഞ്ഞ മറുപടി ഇതായിരുന്നു; ഷാഫി പറമ്പില്‍ പറയുന്നു

ഗര്‍ഭിണിയായ ഭാര്യയെ ദുബായില്‍ നിന്നും നാട്ടില്‍ എത്തിക്കാന്‍ സുപ്രീംകോടതി വരെ കയറിയ നിഥിന്‍ ഒടുവില്‍ ദുബായില്‍ തന്നെ മരിച്ചു എന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പങ്കുവെച്ച കുറിപ്പും ഹൃദയഭേദകമാണ് നിഥിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചതും നിഥിന്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ചായിരുന്നു.'ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട്. അദ്ദേഹം പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്നായിരുന്നു.' ഷാഫി കുറിക്കുന്നു.

കുറിപ്പ് വായിക്കാം:

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല.

പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല. ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരേ നാട്ടിലെത്തിക്കാന്‍ 7 മാസം ഗര്‍ഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോള്‍ അതിന് കരുത്ത് പകര്‍ന്ന നിധിന്‍ ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്നായിരുന്നു.

Iype Vallikadan എഴുതിയത് പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും ? നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു .

നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം കൊടുത്ത യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ നിതിന്‍ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണ് . പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം ... കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്.



from mangalam.com https://ift.tt/2Un4VOH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages