പിന്നില്‍ ഭരണകക്ഷിയുടെ പിന്‍ബലം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിണ്ടാതെ പ്രതിപക്ഷവും; ഇടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും െകെയേറ്റ മാഫിയയുടെ കൈകളിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

പിന്നില്‍ ഭരണകക്ഷിയുടെ പിന്‍ബലം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിണ്ടാതെ പ്രതിപക്ഷവും; ഇടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും െകെയേറ്റ മാഫിയയുടെ കൈകളിലേക്ക്

ഇടുക്കി: ഇടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും െകെയേറ്റ മാഫിയയുടെ െകെകളിലേക്ക്. ലോക്ക്ഡൗണ്‍ മറയാക്കി മൂന്നാറിനെ മുറിച്ചെടുക്കുന്ന െകെയേറ്റ ലോബിക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. സ്‌പെഷല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ഇതു വ്യക്തമാക്കുന്നു. പല െകെയേറ്റത്തിനും പിന്നില്‍ ഭരണകക്ഷിയുടെ പിന്‍ബലമുണ്ട്. ഒരു വര്‍ഷത്തിനകം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ പ്രതിപക്ഷ കക്ഷികളും കാര്യമായ പ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല.

മൂന്നാറില്‍ എം.ജി കോളനി, ദേവികുളം എന്നിവിടങ്ങളിലും കരടിപ്പാറ, ലക്ഷ്മി അടക്കമുള്ള മേഖലകളിലുമാണ് െകെയേറ്റം വ്യാപകം. പള്ളിവാസലിലെ കരടിപ്പാറയില്‍ വീട് നിര്‍മാണത്തിനുള്ള അനുമതിയുടെ മറവില്‍ വന്‍കിട റിസോര്‍ട്ടാണ് ഉയരുന്നത്. വില്ലേജ് ഓഫീസര്‍ അനുമതി നല്‍കിയ നിര്‍മാണത്തിന് സ്‌പെഷല്‍ തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വാഴക്കുളം സ്വദേശിയുടേതാണ് ഈ റിസോര്‍ട്ട്. സ്‌റ്റോപ്പ് മെമ്മോ നീക്കാനുള്ള അണിയറ നീക്കം തകൃതിയാണെന്നും സൂചനയുണ്ട്.

എം.ജി. കോളനിക്കു സമീപം സര്‍വേ നമ്പര്‍ 912 ല്‍ സര്‍ക്കാര്‍ ഭൂമി െകെയേറി റോഡ് വെട്ടി. തുടര്‍ന്ന് കെട്ടിട നിര്‍മാണവും ആരംഭിച്ചു. പെരിയവര പഴയകാട് സ്വദേശിയായിരുന്നു ഇതിനു പിന്നില്‍. ഇതിനും സ്‌പെഷല്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. ഇതിനു സമീപം 30 സെന്റ് സ്ഥലത്തു കഴിഞ്ഞ ദിവസം െകെയേറ്റമുണ്ടായി. മൂന്നുപേര്‍ ചേര്‍ന്നു നടത്തിയ െകെയേറ്റത്തില്‍ വീട് നിര്‍മിക്കുന്നതിനായി മണ്ണ്‌നീക്കിയ നിലയിലാണ്. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണിത്. ദേവികുളത്ത് സര്‍വേ നമ്പര്‍ 20/1 ല്‍പ്പെട്ട ഭൂമിയിലും െകെയേറ്റം വ്യാപകമാണ്.

ഈ മേഖലയില്‍ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. സി.പി.എമ്മാണ് ഇവിടത്തെ െകെയേറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇവിടെ ആരോഗ്യ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഭൂമി െകെയേറിയത് വലിയ വിവാദമായിരുന്നു. ഇതിന് ഒത്താശ ചെയ്ത ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കെത്തന്നെ പലയിടത്തും നിര്‍മാണവും െകെയേറ്റവും നിര്‍ബാധം തുടരുകയാണ്. പല െകെയേറ്റ ഭൂമിക്കും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ െകെവശാവകാശ രേഖ സംഘടിപ്പിക്കും.

െകെവശാവകാശ രേഖ ലഭിച്ചാല്‍ െലെഫ് മിഷന്‍ പദ്ധതിപ്രകാരം വീടിന് അനുമതി തേടും. പിന്നീട് പൂര്‍ണമായി െകെവശത്തിലാക്കാനും ഇതുവഴി കഴിയും. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ ഒത്താശയോടെ വീട് വയ്ക്കുകയും പിന്നീട് ലക്ഷങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയുമാണ് എം.ജി. കോളനിയില്‍ െകെയേറ്റം നടത്തുന്നവരുടെ രീതി. മൂന്നാര്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു െകെയേറ്റം പൊടിപൊടിക്കുന്നത്.



from mangalam.com https://ift.tt/3cItXOA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages