പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനും കേസ് ; പാലം അഴിമതിയി കേസിനു പിന്നാലെ ഇബ്രാഹിംകുഞ്ഞിനു വീണ്ടും കുരുക്ക് ; പണം വാഗ്ദാനം ചെയ്‌തെന്നും ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനും കേസ് ; പാലം അഴിമതിയി കേസിനു പിന്നാലെ ഇബ്രാഹിംകുഞ്ഞിനു വീണ്ടും കുരുക്ക് ; പണം വാഗ്ദാനം ചെയ്‌തെന്നും ആരോപണം

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന് മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ കേസെടുക്കും. പരാതി കിട്ടിയാല്‍ കേസെടുക്കണമെന്നു െഹെക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം 23ന് പരാതി നല്‍കിയെന്നാണ് പരാതിക്കാരന്‍ കോടതിയില്‍ അറിയിച്ചത്. പരാതിക്കാരനെ വിളിപ്പിച്ചിട്ടുണ്ടെന്നും സ്‌റ്റേഷനില്‍ എത്തുന്ന മുറയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് കളമശേരി എസ്.ഐ: എ.എ. അഷ്‌റഫ് അറിയിച്ചിട്ടുള്ളത്. ആരെയൊക്കെ പ്രതിചേര്‍ക്കണമെന്നു പരാതിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

പാലം അഴിമതിയിലുള്ള വിജിലന്‍സ് കേസിനു പിന്നാലെ ഭീഷണിപ്പെടുത്തിയതിനുള്ള പോലീസ് കേസും ഇബ്രാഹിംകുഞ്ഞിനു കുരുക്കാകും. തന്നെ ഫോണില്‍ വിളിച്ചു പലവട്ടം ഭീഷണിപ്പെടുത്തിയെന്നാണു പാലാരിവട്ടം കേസിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ ആരോപണം. ഇബ്രാഹിംകുഞ്ഞ് നേരിട്ടു വിളിച്ചു ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെങ്കിലും ഇദ്ദേഹത്തിന്റെ മകനും മുസ്ലീം ലീഗ് പാര്‍ട്ടി അംഗങ്ങളും വിളിച്ചതിനു തെളിവുണ്ടെന്നാണു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷിന്റെ റിപ്പോര്‍ട്ട്. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് ഇന്നലെ െഹെക്കോടതിക്കു െകെമാറി.

ഇബ്രാഹിംകുഞ്ഞിന്റെയും പരാതിക്കാരന്റെയും പരാതിയില്‍ ആരോപിക്കപ്പെടുന്ന മറ്റുള്ളവരുടെ മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെ സ്ഥലം, തീയതി, സമയം എന്നിവ പരാതിയില്‍ പറയുന്നതരത്തിലാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി തനിക്കു പണം വാഗ്ദാനം ചെയ്‌തെന്നു പരാതിക്കാരന്‍ ആരോപിച്ചിരുന്നു. മേല്‍പാലം അഴിമതിക്കേസില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജിത അന്വേഷണമാണ് നടക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെതിരേയുള്ള കള്ളപ്പണക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് വിജിലന്‍സിനു നിര്‍ദേശം നല്‍കി. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകള്‍ വഴി പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണു പ്രധാന കേസ്.



from mangalam.com https://ift.tt/3f7z1h8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages