സൈബര്‍ ലോകത്തെ ചൂടും ചൂരും കേരള പോലീസും അറിഞ്ഞു. ഫേസ്ബുക്കിലൂടെ ട്രോളിയും തിരികെ ട്രോളിയും താരമായിരുന്ന പോലീസ് മാമന്മാര്‍ യൂട്യൂബില്‍ എത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. യൂട്യൂബില്‍ സേനയുടെ സൈബര്‍ വിഭാഗം തയ്യാറാക്കിയ വീഡിയോയില്‍ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെടുകയാണ്. ഇതോടെ പരിപാടി നിര്‍ത്തി വയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.
'പി.സി കുട്ടന്‍ പിള്ള സ്പീക്കിങ്' എന്ന പേരിലയിരുന്നു റോസ്റ്റിങ് വീഡിയോയുമായി കേരള പോലീസ് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല, വിപരീത ഫലമാണ് ലഭിച്ചത്. ടിക്ടോക് വിഡിയോകള്‍ അടക്കം ഉള്‍പ്പെടുത്തി യൂണിഫോമിലെ പൊലീസുകാരന്‍ ചളി പറയുന്ന നിലവാരമാണ് വിഡിയോയ്ക്ക് ഉള്ളതെന്ന് പൊലീസിന്റെ പേജിന് താഴെ കമന്റുകളും നിറയുകയാണ്.
വിഡിയോ കാണാം;
from mangalam.com https://ift.tt/2MIHbAg
via IFTTT
No comments:
Post a Comment