യോഗ ശീലമാക്കണം, കോവിഡിനെ പ്രതിരോധിക്കാനുള്ള 'ശക്തി' പ്രാണയാമത്തിലൂടെ..: യോഗാ ദിനത്തില്‍ രാജ്യത്തോട് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

യോഗ ശീലമാക്കണം, കോവിഡിനെ പ്രതിരോധിക്കാനുള്ള 'ശക്തി' പ്രാണയാമത്തിലൂടെ..: യോഗാ ദിനത്തില്‍ രാജ്യത്തോട് പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്തെ അഭിസംബോധ ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ശ്വാസനവ്യവസ്ഥ ശക്തമാക്കാന്‍ പ്രാണയാമത്തിലൂടെ കഴിയും. അതിനാല്‍ എല്ലാവരും പ്രാണയാമം ശീലമാക്കണമെന്നും മോഡി പറഞ്ഞു.

കോവിഡിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. യോഗയുടെ ആവശ്യകത ഇക്കാലത്ത് ലോകം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. യോഗ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. യോഗാദിനം ഐക്യത്തിന്റേതു കൂടിയാണ് മോഡി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് രാജ്യത്ത് യോഗാ ദിനം ആചരിക്കുന്നത്. 'വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ' എന്നതാണ് ഇത്തവണത്തെ യോഗാ ദിന പ്രമേയം.



from mangalam.com https://ift.tt/3eiWxYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages