സൈബര്‍ ആക്രമണം ചൈനയുടെ പതിവ് ഒളിയമ്പ്; മുന്നറിയിപ്പ് ലഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

സൈബര്‍ ആക്രമണം ചൈനയുടെ പതിവ് ഒളിയമ്പ്; മുന്നറിയിപ്പ് ലഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുമ്പോള്‍ ഇന്ത്യയ്ക്ക് നേരെ സെബര്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് ചൈന. സൈബര്‍ ആക്രമണ സാധ്യതയെക്കുറിച്ച് സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയും ചൈന പലപ്പോഴായി സൈബര്‍ ആക്രമണം നടത്തിയിരുന്നു.

രാജ്യത്തെ മിക്ക പ്രവര്‍ത്തന മേഖലകളെയും സ്തംഭിപ്പിക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു കഴിയും. ആണവ കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകള്‍, പ്രതിരോധ സേനകള്‍, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടംകുളം ആണവ നിലയത്തിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 2019 നവംബറില്‍ സൈബര്‍ ആക്രമണം ഉണ്ടായി. 2019ല്‍ കേന്ദ്ര സര്‍ക്കാരിന്റെ 24 മന്ത്രാലയങ്ങളില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

അതേസമയം, ദേശീയതലത്തില്‍ രാജ്യത്ത് സൈബര്‍ അതോറിറ്റി ഇല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരമാണു സൈബര്‍ ആക്രമണ കേസുകള്‍ നേരിടുന്നത്. 2013ല്‍ രൂപം നല്‍കിയ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണു സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നോക്കുന്നത്. പ്രതിരോധസേനകള്‍ക്കു മാത്രമായി ഡിഫന്‍സ് സൈബര്‍ ഏജന്‍സിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല.



from mangalam.com https://ift.tt/2V0nR5R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages