കാമുകിയുടെ മകളെ ഗര്‍ഭിണിയാക്കി; അയല്‍വാസിയായ പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

കാമുകിയുടെ മകളെ ഗര്‍ഭിണിയാക്കി; അയല്‍വാസിയായ പ്രതി പിടിയില്‍

വിതുര: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇയാള്‍ക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്.

അയല്‍വാസിയായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചു വെക്കുകയായിരുന്നു. ഹോസ്പിറ്റര്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/3efZN6N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages