തിരുവനന്തപുരം: മുഖ്യമന്ത്രിമാരുടെ ഔദ്യോഗികവസതി മുമ്പും വിവാദവേദിയായിട്ടുണ്ട്. രണ്ടു വിവാഹം ക്ലിഫ് ഹൗസിലും ഒന്ന് റോസ് ഹൗസിലും. സംസ്ഥാനരാഷ്ട്രീയത്തില്‍ ഇതുവരെ ഏഴ് നേതാക്കള്‍ മുഖ്യമന്ത്രിമാരായിരിക്കേ മക്കളുടെ വിവാഹം നടത്തി. തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുക്കൊച്ചിയുടെ ആദ്യമുഖ്യമന്ത്രിയുമായ പറവൂര്‍ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായിരിക്കേ, മകള്‍ ലീലയുടെ വിവാഹം നടന്നത് ഔദ്യോഗികവസതിയായ റോസ് ഹൗസിലാണ്. 1950 മാര്‍ച്ച് 24-നായിരുന്നു ആ വിവാഹം.
തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ മകള്‍ സുമതിയുടെ വിവാഹം 1955 ഡിസംബര്‍ 13-നു ക്ലിഫ് ഹൗസിലായിരുന്നു. പ്രതിരോധവകുപ്പില്‍ എന്‍ജിനീയറായ മുകുന്ദന്‍ മേനോനായിരുന്നു വരന്‍. ചടങ്ങില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ, 1970 മാര്‍ച്ച് 27-നായിരുന്നു മകള്‍ സതിയുടെ വിവാഹം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ, മകന്‍ കെ. മുരളീധരന്റെ വിവാഹം 1985 ജനുവരി 27-നു ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. 1987 ഡിസംബര്‍ 27-നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷയും കൊച്ചി മാണിക്കത്ത് ക്രോസ് റോഡില്‍ പ്രവീണും കോട്ടയ്ക്കകം ശ്രീെവെകുണ്ഠം കല്യാണമണ്ഡപത്തില്‍ വിവാഹിതരായത്. അടുത്തവര്‍ഷം, 1988 ഡിസംബര്‍ 26-നു നായനാരുടെ മകന്‍ വിനോദ്കുമാറും വിവാഹിതനായി.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണു മകള്‍ മറിയ പുനര്‍വിവാഹിതയായത്. ഐ.ടി. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് ജോര്‍ജായിരുന്നു വരന്‍. വിവാഹം പള്ളിയിലായിരുന്നെങ്കിലും ചായസല്‍ക്കാരം ക്ലിഫ് ഹൗസിലായിരുന്നു. റോസ് ഹൗസ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതി അല്ലാതായശേഷവും വി.ഐ.പി. വിവാഹത്തിനു സാക്ഷ്യം വഹിച്ചു. ഇ.എം.എസ്. സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ടി.വി. തോമസും കെ.ആര്‍. ഗൗരിയമ്മയും മന്ത്രിമന്ദിരത്തിലാണു വിവാഹിതരായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.െവെ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ പി.എ. മുഹമ്മദ് റിയാസും തമ്മിലുളള വിവാഹം ക്‌ളിഫ്ഹൗസില്‍ നടന്നത് വളരെ ലളിതമായ ചടങ്ങുകയോടെ ആയിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ വധൂവരന്‍മാരുടെ കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളുമുള്‍പ്പെടെ 50 പേര്‍ക്കു മാത്രമായിരുന്നു ക്ഷണം. സി.പി.എമ്മില്‍നിന്നു കോലിക്കോട് കൃഷ്ണന്‍ നായരും മന്ത്രിസഭയില്‍നിന്ന് ഇ.പി. ജയരാജനും പങ്കെടുത്തു. ഹാരാര്‍പ്പണത്തിനുശേഷം വീണയും മുഹമ്മദ് റിയാസും വിവാഹ രജിസ്റ്ററില്‍ ഒപ്പുവച്ച് പുതുജീവിതത്തിലേക്കു പ്രവേശിച്ചു. ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായി വിജയന്‍-കമല ദമ്പതികളുടെ മകള്‍ വീണ ഐ.ടി. ബിരുദധാരിയാണ്. ആറുവര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ചശേഷം തിരുവനന്തപുരത്ത് ആര്‍.പി. ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒയായി. 2014 മുതല്‍ ബംഗളുരു ആസ്ഥാനമായ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയാണ്. അബുദാബിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് കിരണ്‍ സഹോദരനാണ്.
കോഴിക്കോട് സിറ്റി പോലീസ് മുന്‍ കമ്മിഷണര്‍ പി.എം. അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകന്‍ മുഹമ്മദ് റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച്, ഡി.െവെ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും 2017-ല്‍ അഖിലേന്ത്യാ പ്രസിഡന്റുമായി. 2009-ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് എം.കെ. രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.
from mangalam.com https://ift.tt/2UJ84s8
via IFTTT
No comments:
Post a Comment