കൊറോണ വൈറസിനെ ഭയന്ന് പരിശോധനകളില്‍ അയവ്...; ലോക്ഡൗണില്‍ ലഹരിക്കടത്തുകാര്‍ വിലസുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

കൊറോണ വൈറസിനെ ഭയന്ന് പരിശോധനകളില്‍ അയവ്...; ലോക്ഡൗണില്‍ ലഹരിക്കടത്തുകാര്‍ വിലസുന്നു

കൊച്ചി : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്കു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തു വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് ഇന്റലിജന്‍സ്. ആവശ്യക്കാര്‍ വര്‍ധിച്ചതും കോവിഡ് ഭീതി കാരണം പരിശോധന കുറഞ്ഞതുമാണു കടത്ത് ഇത്തരത്തില്‍ വര്‍ധിക്കാനിടയാക്കിയത്. ലഹരിമരുന്നുകള്‍ക്കു വിലയും സാരമായി വര്‍ധിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ലഹരിമരുന്നു കേസുകള്‍ കണ്ടെത്താനും റജിസ്റ്റര്‍ ചെയ്യാനും എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന വ്യക്തമായ നിര്‍ദേശം ഇതുവരെ പൊലീസിനോ എക്‌സൈസിനോ ലഭിച്ചിട്ടില്ല. ഒഡീഷയില്‍ നിന്ന്, ചരക്ക് ലോറികളിലും പാര്‍സല്‍ ലോറികളിലുമാണു കൂടുതലായും കഞ്ചാവെത്തുന്നത്. കൃത്യമായ വിവരം ലഭിച്ചാല്‍ മാത്രമേ എക്‌സൈസും പൊലീസും ഇപ്പോള്‍ ലോറികള്‍ പരിശോധിക്കുന്നുള്ളൂ. കോവിഡ് പകരുമോയെന്ന ഭീതി കാരണം ഇതിനു പോലും പല ഉദ്യോഗസ്ഥരും വിമുഖത കാട്ടുന്നുണ്ട്. എല്‍എസ്ഡി സ്റ്റാംപ് അടക്കമുള്ള രാസ ലഹരിമരുന്നുകള്‍ ബാഗുകളിലും പഴ്‌സുകളിലും വരെ സൂക്ഷിക്കാമെന്നിരിക്കെ, ഇവ കണ്ടെത്താന്‍ കാരിയര്‍മാരുടെ ദേഹപരിശോധന ആവശ്യമാണ്. കൊവിഡ് ഭീതിയില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ദേഹപരിശോധന നടത്തുന്നതും അപകടകരമാണ്



from mangalam.com https://ift.tt/2Av8cEX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages