കോട്ടയം: വിദേശത്തു നിന്ന് എത്തി കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ ''ക്വാറെന്റെന്‍ സുഖവാസ''ത്തിലായിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്ന യുവാവും കേസില്‍ കുടുങ്ങി. ദമ്പതികളെന്ന വ്യാജേന ഫ്‌ളാറ്റില്‍ കഴിയവേ, ക്വാറെന്റെന്‍ ലംഘിച്ച് മുങ്ങിയതാണ് ഇരുവര്‍ക്കും വിനയായത്. വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ എത്തിയതോടെയാണു സംഭവത്തിന്റെ ''റൂട്ട് മാപ്പ്'' അധികൃതര്‍ക്കും പിടികിട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സൗദിയില്‍നിന്ന് എത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയാണ് ഇടുക്കി സ്വദേശിക്കൊപ്പം കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ പണം മുടക്കിയുള്ള ക്വാറന്റീനില്‍ പ്രവേശിച്ചത്. എന്നാല്‍, പിറ്റേന്ന് ഉച്ചയോടെ ഇരുവരെയും ഫ്‌ളാറ്റില്‍നിന്നു കാണാതായി. ഇക്കാര്യം റസിഡന്റ്‌സ് അസോസിയേഷന്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോട്ടയം നഗരത്തിലെ ആശുപത്രിയില്‍ ത്വക്‌രോഗത്തിനു ചികിത്സയ്ക്കു പോയെന്നായിരുന്നു മറുപടി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ കോട്ടയം ഈസ്റ്റ് പോലീസുമായി ബന്ധപ്പെട്ടു.
ആശുപത്രിയില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ അങ്ങനെ രണ്ടുപേര്‍ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞു. ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. മല്ലപ്പള്ളിയില്‍ മാതാവിനെ കാണാന്‍ പോയതാണെന്നായിരുന്നു പുതിയ മറുപടി. പിന്നീട് ഇരുവരും കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു. ക്വാറെന്റെന്‍ ലംഘിച്ചതിനു പോലീസ് കേസുമെടുത്തു.
ഫ്‌ളാറ്റില്‍ തിരികെ പ്രവേശിപ്പിക്കാന്‍ മറ്റു താമസക്കാര്‍ തയാറാകാതിരുന്നതോടെ ഇരുവരെയും പേരൂരിലെ ക്വാറെന്റെന്‍ കേന്ദ്രത്തിലേക്കു മാറ്റി. ''ദമ്പതികള്‍''ക്കെതിരേ കേസെടുത്ത വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെയാണ് ഇടുക്കി സ്വദേശിയായ യുവാവിന്റെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. ഭാര്യയോട് ഒരുമാസത്തേക്കു മുംെബെക്കു പോകുകയാണെന്നു പറഞ്ഞാണ് യുവാവ് വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, സൗദിയില്‍നിന്നു വന്ന യുവതിയേയും കൂട്ടി കളത്തിപ്പടിയിലെ ഫ്‌ളാറ്റിലേക്കായിരുന്നു യാത്ര. ക്വാറെന്റെന്‍ കാലാവധി കഴിഞ്ഞേ വരുകയുള്ളൂവെന്നു യുവതിയും വീട്ടുകാരെ അറിയിച്ചിരുന്നു.
from mangalam.com https://ift.tt/2N3HW6Z
via IFTTT
No comments:
Post a Comment