ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ 40 ദിവസത്തിലേറെയായി തുടര്‍ന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കോര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ചയിലുണ്ടായ ധാരണ തകര്‍ത്ത് ഗല്‍വാന്‍ നദിയില്‍ ചോരപ്പുഴയൊഴുകാന്‍ കാരണമായതു െചെനയുടെ പ്രകോപനം.
സംയമനത്തോടെ പ്രശ്‌നം െകെകാര്യം ചെയ്യാന്‍ ശ്രമിച്ച 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിങ് ഓഫീസര്‍(സി.ഒ) കേണല്‍ സന്തോഷ് ബാബുവിനെ െചെനീസ് പട്ടാളക്കാരന്‍ പിടിച്ചു തള്ളിയതിലാണു െകെയാങ്കളി തുടങ്ങിയത്. സി.ഒ. വീരമൃത്യു വരിച്ചതറിഞ്ഞു പാഞ്ഞെത്തിയ 16 ബിഹാര്‍, 3 പഞ്ചാബ് റെജിമെന്റുകളിലെ ഘാതക് പ്ലാറ്റൂണ്‍ അംഗങ്ങളാണു െചെനപ്പടയെ അടിച്ചുതകര്‍ത്തത്.
ജൂണ്‍ 15-നു െവെകുന്നേരം മുതല്‍ പിറ്റേന്നു പുലര്‍ച്ചെ വരെ മൂന്നു തവണ സംഘട്ടനമുണ്ടായി. പിറ്റേന്നു രാവിലെ മേജര്‍ ജനറല്‍മാരുടെ ചര്‍ച്ചയ്ക്കു ശേഷം നടന്നത് തടവിലാക്കിയവരെ പരസ്പരം വിട്ടുകൊടുക്കുന്ന നടപടിയായിരുന്നില്ലെന്നും പരുക്കേറ്റവരെ അങ്ങോട്ടുമിങ്ങോട്ടും െകെമാറുകയാണു ചെയ്തതെന്നതെന്നുമുള്ള വിവരവും പുറത്തുവരുന്നു. ഗല്‍വാന്‍ നദിക്കരയില്‍, യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് (എല്‍.എ.സി) ഇപ്പുറം ഇന്ത്യന്‍ ഭാഗത്തു െചെന നിര്‍മിച്ച നിരീക്ഷണ താവളമായിരുന്നു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയുടെ തുടര്‍ച്ചയായി, കേണല്‍ സന്തോഷ് ബാബു നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി െചെന 13-ന് അതു പൊളിച്ചുനീക്കി. പക്ഷേ, പിറ്റേന്നു പുലര്‍ന്നപ്പോഴേക്കും അതു വീണ്ടും പ്രത്യക്ഷപ്പെട്ടു!
ഇത് ഇന്ത്യന്‍ ക്യാമ്പിലറിഞ്ഞതോടെ, പൊളിച്ചുനീക്കാന്‍ യുവെസെനികര്‍ക്കു തിടുക്കമായി. സാധാരണ ഗതിയില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിരീക്ഷണസംഘം പോകുന്നതിനു പകരം, കേണല്‍ നേരിട്ട് ആ ദൗത്യമേറ്റു. രണ്ടു മേജര്‍മാരടക്കം ഏകദേശം 35 പേരുടെ സംഘം.
വൈകുന്നേരം ഏഴോടെ സ്ഥലത്തെത്തിയ ഇന്ത്യന്‍ സംഘം കണ്ടത് െചെനീസ് ഭാഗത്ത് അന്നോളം കണ്ടിട്ടില്ലാത്ത പുതിയ സേനാ വിഭാഗത്തെയാണ്. ആക്രമണോത്സുകതയായിരുന്നു അവരുടെ മുഖമുദ്ര. കേണല്‍ സന്തോഷ് സംഭാഷണം തുടങ്ങിയപ്പോഴേക്കും അവരിലൊരാള്‍ അദ്ദേഹത്തെ െകെയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
സി.ഒയ്ക്കു നേരേയുള്ള ബലപ്രയോഗത്തിന് ഇന്ത്യന്‍ െസെനികര്‍ പൊടുന്നനെ പ്രതികരിച്ചു. ഇരുഭാഗത്തും പരുക്കുകളുണ്ടായ കൂട്ടയടി അര മണിക്കൂറില്‍ അവസാനിച്ചു. െചെനയുടെ നിരീക്ഷണത്താവളം ഇന്ത്യന്‍ സേന ചാമ്പലാക്കി. സാഹചര്യം പന്തിയല്ലെന്നു തിരിച്ചറിഞ്ഞ കേണല്‍ സന്തോഷ്, പരുക്കേറ്റവരെ ക്യാമ്പിലേക്കു തിരിച്ചയച്ചു. കൂടുതല്‍ െസെനികരെ എത്തിക്കാനും നിര്‍ദേശിച്ചു
െെചനീസ് ഭാഗത്തു സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെ ഇന്ത്യന്‍ സംഘം രാത്രി ഒമ്പതോടെ ഉറച്ച മനസുമായി മറുകര കയറി. കേണലിന്റെ സംശയം ശരിയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ അവിടെ തമ്പടിച്ചിരുന്ന െചെനയുടെ പുതുസംഘം കല്ലേറു തുടങ്ങി. അതിലൊന്നു തലയിലേറ്റ് കേണല്‍ സന്തോഷ് നദിയിലേക്കു വീണു.
ഇരുഭാഗത്തുമായി മുന്നൂറോളം പേര്‍ ഏറ്റുമുട്ടിയ സംഘട്ടനം മുക്കാല്‍ മണിക്കൂര്‍ നീണ്ടു. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഇന്ത്യന്‍ െസെനികര്‍ ധീരമായി പോരാടി. ഇതിനിടെയാണ് ആണിയടിച്ച ദണ്ഡുകളടക്കം പ്രാകൃത ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടത്. ഒട്ടേറെപ്പേര്‍ നദിയിലേക്കു വീണു. ഇവരെ വീണ്ടെടുക്കാനുള്ള ഇടവേളയായിരുന്നു 11 വരെ.
കേണല്‍ സന്തോഷിന്റേതടക്കം മൃതദേഹങ്ങളുമായി െസെനികരിലൊരു വിഭാഗം ക്യാമ്പിലേക്കു മടങ്ങി. ഇന്ത്യന്‍ െസെനികര്‍ മുഴുവന്‍ മടങ്ങിയിട്ടില്ലെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ മനസിലാക്കിയ െചെന വീണ്ടും െസെനികരെ അയച്ചു. അപ്പോഴേക്കും ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണുകളെത്തി. െചെനീസ് ഭാഗത്തേക്കു തള്ളിക്കയറി അവര്‍ താണ്ഡവമാടി. െചെനപ്പടയിലെ നിരവധിയാളുകളെ കഴുത്തൊടിച്ചു കൊന്നു. അര്‍ധരാത്രിയോടെ എല്ലാം നിശബ്ദമായി.
മൃതദേഹങ്ങള്‍ പരസ്പരം െകെമാറിയെങ്കിലും പരുക്കേറ്റവര്‍ ഇരുഭാഗത്തും ശേഷിച്ചു. പരുക്കേറ്റവര്‍ക്കു രണ്ടു ഭാഗത്തും ചികിത്സയും പരിചരണവും നല്‍കിയെന്നാണു സൂചനകള്‍. 16-നു മേജര്‍ ജനറല്‍മാരുടെ ചര്‍ച്ചയെത്തുടര്‍ന്ന് ഇവരെ പരസ്പരം െകെമാറി. കേണല്‍ സന്തോഷ് ബാബുവിന്റെ വീരചരമം ബിഹാര്‍ റെജിമെന്റിനു വലിയ നഷ്ടമായി. സ്ഥാനക്കയറ്റം നേരത്തേതന്നെ തീരുമാനിക്കപ്പെട്ടിരുന്ന ഓഫീസര്‍ അദ്ദേഹത്തിന്റെ സ്ഥാനത്തു കമാന്‍ഡിങ് ഓഫീസറായി ചുമതലയേറ്റു.
from mangalam.com https://ift.tt/3eyQAq8
via IFTTT
No comments:
Post a Comment