ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; മൂന്ന് ഹിസ്ബുള്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; മൂന്ന് ഹിസ്ബുള്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൃഷ്ണ ഘട്ടി മേഖലയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം. പുഞ്ച്, റജൗറി എന്നിവിടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഷെല്‍ ആക്രമണമാണ് നിയന്ത്രണ രേഖയിലുണ്ടായത്. പുലര്‍ച്ചെ 5.30 ഓടെ നൗഷേരയിലും പാകിസ്താന്റെ പ്രകോപനമുണ്ടായി.

അതിനിടെ, ഞായറാഴ്ച ശ്രീനഗറിലെ സദിബാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു. കുല്‍ഗാമില്‍ സംയുക്ത സേനയുടെ തിരച്ചിലിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയിലായി.

ഹിസ്ബുള്‍ ഭീകരര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്നും ഇതേതുടര്‍ന്നാണ് ഏറ്റുമുട്ടലില്‍ വധിക്കേണ്ടിവന്നതെന്നും കശ്മീര്‍ റേഞ്ച് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. ശ്രീനഗര്‍ സ്വദേശി ഷകൂര്‍ ഫാറൂഖ് ലഗൂണ്‍, അനന്തനാഗ് സ്വദേശി ഷഹിദ് അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേര്‍. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസം സൗറയില്‍ രണ്ട് ബി.എസ്.എഫ് സൈനികരെ വധിച്ചതീല്‍ ഉള്‍പ്പെട്ടയാളാണ് ഷകൂര്‍ ഫാറൂഖ്. മൂന്നു പേരും ജമ്മു കശ്മീര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകരായിരുന്നു. പിന്നീടാണ് ഹിസ്ബുളില്‍ ചേര്‍ന്നത്. ശനിയാഴ്ച് പാകിസ്താനിലെ പഞ്ചാബില്‍ നിന്നുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരനായ തയിബ് വാലീദ് എന്ന ഇമ്രാന്‍ ഭായിയെ വധിച്ചിരുന്നു.

കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ നാല് ഭീകര സംഘടനയിലെ പ്രധാനികളാണ് കൊല്ലപ്പെട്ടത്. ലഷ്‌കറെ തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഘാസ്‌വത് ഉള്‍ ഹിന്ദ് എന്നീ ഭീകര സംഘടനകളുടെ കശ്മീരിലെ തലവന്മാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.



from mangalam.com https://ift.tt/2YYAwYi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages